വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ മരണത്തെക്കുറിച്ചറിഞ്ഞപ്പോള്‍ തനിക്ക് സന്തോഷമൊന്നും തോന്നിയില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് വ്യക്തമാക്കി. ഡെല്ലാസില്‍ ഒരു റെസ്റ്റോറന്റില്‍ ഇരിക്കുമ്പോഴാണ് പ്രസിഡന്റ് ഒബാമ തന്നെ ഈ വിവരം അറിയിച്ചതെന്ന് തീവ്രവാദി അക്രമത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കുന്ന പീറ്റര്‍ ഷനാല്‍ സിഎന്‍എന്‍ നോടു പറഞ്ഞു. ലാദന്റെ മരണവാര്‍ത്തയറിഞ്ഞ് തനിക്ക് ആഹ്ലാദമൊന്നും അനുഭവപ്പെട്ടില്ലെന്ന് ബുഷ് പ്രതികരിച്ചു. ഒരു സംഭവം അവസാനിച്ചുവെന്ന പ്രതീതിയാണ് തനിക്കുള്ളതെന്ന് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഉത്തരം നല്കി. 2001 സെപ്തംബര്‍ 21 ന് നടന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ആക്രമണത്തിന്റെ 10-ാം വാര്‍ഷികം പ്രമാണിച്ച് തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്.
ഒരു വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ക്ലാസ് മുറിയിലായിരിക്കുമ്പോഴാണ് ലോക വാണിജ്യകേന്ദ്രം അക്രമിക്കപ്പെട്ടതിനെക്കുറിച്ച് ബുഷ് അറിയുന്നത്. ചെറിയ വിമാനമായിരിക്കും വാണിജ്യകേന്ദ്രത്തിലെ ഗോപുരത്തില്‍ ഇടിച്ചതെന്നാണ് ആദ്യം അദ്ദേഹം കരുതിയത്. അതിനു കാരണം മോശം കാലാവസ്ഥയോ പെയിലറ്റിന് എന്തെങ്കിലും ആശങ്കയോ ഉണ്ടായതാകാമെന്നാണ് കരുതിയത്. അപ്പോള്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിന്റെ ശബ്ദം എന്റെ കാതില്‍ മുഴങ്ങി. രണ്ടാമത്തെ ഗോപുരത്തെ മറ്റൊരു വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അമേരിക്ക ആക്രമണത്തെ നേരിടുന്നു. ഇറാക്ക്, അഫ്ഗാന് അധിനിവേശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് പശ്ചാത്താപമില്ലെന്നും ഇത്തരം ചോദ്യങ്ങളെ താന്‍ വെറുക്കുന്നതായും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: