കോട്ടയം: അമേരിക്കന്‍ വിക്കിലീക്സിലൂടെ പുറത്തുവന്ന കുഞ്ഞാലിക്കുട്ടിയുടെ എന്‍ഡിഎഫുമായിട്ടുള്ള ബന്ധം കേരള രാഷ്ട്രീയത്തിന് അപമാനകരമാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്റ്റ് ലിജിന്‍ലാല്‍ അഭിപ്രായപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ ബന്ധമുള്ള എന്‍ഡിഎഫുമായിട്ടുള്ള മന്ത്രിയുടെ ബന്ധം പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് യുവമോര്‍ച്ച് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തിരുനക്കരയില്‍ നിന്നുമാരംഭിച്ച പ്രതിഷേധപ്രകടനത്തിന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എസ്.രതീഷ്, അഖില്‍ രവീന്ദ്രന്, പ്രീതിഷ്, എസ്.ശരത്, സി.എന്‍.സുഭാഷ്, ബിനു ആര്.വാര്യര്‍, ബിജു ശ്രീധര്‍, ഗോപന്, അനീഷ്, മുകേഷ്, അനില്‍, അരുണ്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: