മുണ്ടക്കയം: സിവില്‍ സപ്ളൈസ് ഓണച്ചന്തയുടെ ഉദ്ഘാടനവേളയില്‍ ഉദ്യോഗസഥര്‍ പൊതുപ്രവര്‍ത്തകരെ അപമാനിച്ചതായി പരാതി. ൩൫-ാം മൈലില്‍ സര്‍ക്കാര്‍ വക ഓണം വിപണനമേളയുടെ ഉദ്ഘാടനം വേളയിലാണ് ക്ഷണിക്കപ്പെട്ട അതിഥികളെ അപമാനിച്ചത്. സിവില്‍ സപ്ളൈസ് അധികാരികള്‍ കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്റ്റിനെ ഫോണില്‍ ക്ഷണിക്കകയും നോട്ടീസില്‍ പേരു വയ്ക്കുകയുമാണെന്ന് മുന്‍കൂട്ടി അറിയിച്ചതനുസരിച്ചാണ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ നോട്ടീസില്‍ പേരു വയ്ക്കാതെ ക്ഷണിക്കപ്പെട്ടവരെ അധികാരികള്‍ അധിക്ഷേപിക്കുകയായിരുന്നു. ബ്ളോക്കു പഞ്ചായത്തു പ്രസിഡണ്റ്റിനു ഇതേ അനുഭവമായിരുന്നു ഉണ്ടായത്. സ്ഥലം പഞ്ചായത്തു പ്രസിഡണ്റ്റിനെയും അപമാനിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഇടതു-വലതു നേതാക്കളുടെ പേരുകള്‍ നോട്ടീസില്‍ ചേര്‍ത്തെങ്കിലും അവരെ അപമാനിക്കുന്ന നിലയിലായിരുന്നു പേരുകള്‍ ചേര്‍ത്തതെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: