പാലാ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പാന്‍പരാഗ്, പുകയില തുടങ്ങിയ ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കണമെന്ന് മീനച്ചില്‍ താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. റിവര്‍വ്യൂ റോഡില്‍ സ്റ്റേഡിയത്തിനു സമീപം വെയ്റ്റിംഗ് ഷെഡ് സ്ഥാപിക്കണം, നിരോധിത മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുക, വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, യാത്രാക്ളേശം പരിഹരിക്കുന്നതിന് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക, ഓണക്കാലത്ത് ഉണ്ടാകുന്ന ഗ്യാസിണ്റ്റെ ദൗര്‍ലഭ്യം പരിഹരിക്കുക എന്നീ കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ യോഗം ചര്‍ച്ച ചെയ്തു. മീനച്ചില്‍ തഹസീല്‍ദാര്‍ സി.കെ.പ്രകാശ്, ജോയിണ്റ്റെ ആര്‍ടിഒ സി.എസ്.ഡോവിഡ്, മീനച്ചില്‍ സപ്ളൈ ഓഫീസര്‍ ബി.മോഹനന്, ട്രാഫിക് എസ്ഐ രഘുനാഥ്, വിവിധ വകുപ്പുമേധാവികള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: