കോട്ടയം: വിരിപ്പുകാലാ ശ്രീനാരായണ ബോട്ട് ക്ളബ്ബിണ്റ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 24-ാമത് ടൂറിസം ജലമേള, സപ്തംബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കുമരകം ടൂറിസ്റ്റ് കോംപ്ളക്സിനു സമീപം കവണാറ്റില്‍ വച്ചു നടക്കും. മുപ്പതോളം കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദേശവിനോദസഞ്ചാരികള് ഉള്‍പ്പെടെ ആയിരക്കണക്കിന് വള്ളംകളി പ്രേമികള്‍ മത്സരം വീക്ഷിക്കുവാന്‍ എത്തിച്ചേരും. ബോട്ട്ക്ളബ്ബ് പ്രസിഡണ്റ്റ് എം.കെ.പൊന്നപ്പണ്റ്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യുന്നു. ജോസ് കെ.മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.സുരേഷ്കുറുപ്പ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍ മുന്‍ എംഎല്‍എ മാരായ വി.എന്‍.വാസവന്, തോമസ് ചാഴിക്കാടന്, ജില്ലാ പഞ്ചായത്ത് അംഗം ബീനാ ബിനു, കോട്ടയം എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ഇ.ജി.തങ്കപ്പന് തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 5 മണിക്ക് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എ.പി.ഗോപിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമാപന സമ്മേളനത്തില്‍ കോട്ടയം ഡിവൈഎസ്പി രാധാകൃഷ്ണപിള്ള വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കും. മത്സരത്തിനു മുന്നോടിയായി ശക്തീശ്വരം ക്ഷേത്രകടവില്‍ നിന്നും ആകര്‍ഷകമായ ജലഘോഷയാത്രയും നടക്കും. എം.കെ.പൊന്നപ്പന്, സദാനന്ദന് വിരിപ്പുകാലാ, അഡ്വ.പുഷ്കരന് ആറ്റുചിറ, എ.പി.ഗോപി, പി.പി.വേലപ്പന്, സോജി കെ.ആലുംപറമ്പില്‍, പി.കെ.ബൈജു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: