ഇസ്ലാമാബാദ് : പാക്കിസ്ഥാനിലുണ്ടായ പ്രളയത്തില്‍ 88 പേര്‍ മരിച്ചു. എണ്‍പതു ലക്ഷം പേരെ പ്രളയം ബാധിച്ചു. സിന്ധ്, പഞ്ചാബ് പ്രവിശ്യകളെയാണു ദുരന്തം കൂടുതലായി ബാധിച്ചത്. വീടു നഷ്ടമായവരെ അഭയാര്‍ഥി ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചതായി ദുരിത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ സഫര്‍ ഇക്ബാല്‍ കാദിര്‍ അറിയിച്ചു.
ദുരിതബാധിതര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും നല്‍കുന്നുണ്ട്. പട്ടാളം, നേവി എന്നിവയ്‌ക്കൊപ്പം യു.എന്‍ ഏജന്‍സികളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പ്രളയക്കെടുതികള്‍ക്കൊപ്പം 1,500 പേര്‍ക്കു ഡെങ്കു പനി ബാധിച്ചത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ സര്‍ക്കാര്‍ കരുതല്‍ നടപടികളെടുത്തു.
വരും ദിനങ്ങളിലും മഴ ശകത്മാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ 2000 പേര്‍ മരിച്ചു. 20 മില്യണ്‍ പേരെ ദുരിതം ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: