കോയമ്പത്തൂര്‍: കോയമ്പത്തൂരിനു സമീപം കര്പ്പകത്ത് ടൂറിസ്റ്റ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. തൃശൂര്‍ സ്വദേശി മോഹന്‍ദാസാണു മരിച്ചവരില്‍ ഒരാള്‍. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു.
പത്തനംതിട്ടയില്‍ നിന്നു ബാംഗ്ലൂരേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ഈറോഡില്‍ നിന്ന് പാലക്കാട്ടേക്കു വരികയായിരുന്ന ചരക്ക് ലോറിയും ആണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: