കോട്ടയം: വിദ്യാഭ്യാസ വായ്പകള്‍ ബാങ്കുകള്‍ പരാതിരഹിതമായി വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി പറഞ്ഞു. ജില്ലാതല ബാങ്കിംഗ് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. വിദ്യാഭ്യാസ വായ്പ നല്കുമ്പോള് സര്‍വീസ് ഏരിയ അനുവദിച്ചിട്ടുണ്ടെങ്കിലും വായ്പയെപ്പറ്റിയുളള പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കേണ്ടത് ബാങ്കുകള്‍ തന്നെയാണെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഇതുവരെ വിദ്യാഭ്യാസ വായ്പ ഇനത്തില്‍ 30-06-2011വരെ24.85 കോടി രൂപ നല്‍കിയിട്ടുണ്ട്. ജില്ലയിലെ ബാങ്കുകളുടെ മൊത്തം നിക്ഷേപം14163 കോടി രൂപയും വായ്പ 9167 കോടി രൂപയുമാണ്. മുന്‍ഗണനാ വായ്പയായി1433കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. വായ്പാലക്ഷ്യത്തിണ്റ്റെ 24 ശതമാനം വായ്പകള്‍ ബാങ്കുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ജില്ലയിലെ വായ്പാനിക്ഷേപാനുപാതം 63 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും യോഗം വിലയിരുത്തി. എല്ലാ കര്‍ഷകര്‍ക്കും 30-09-2011നകം കാര്‍ഷികവായ്പ അനുവദിക്കണമെന്നും സപ്തംബര്‍ മാസം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മാസമായി ആചരിക്കുമെന്നും യോഗത്തില്‍ പങ്കെടുത്തു ആര്.ബി.ഐ. ഡി.ജി.എം. ജി.ജെ. രാജു പറഞ്ഞു. യോഗത്തില്‍ എസ്.ബി.റ്റി. ഡിജി.എം. രാജേന്ദ്രകുമാര്‍, ജോയിക്കുട്ടി, ബാലചന്ദ്രന്, നബാര്‍ഡ് പ്രതിനിധി ഷാജി സക്കറിയ, ലീഡ് ബാങ്ക് മാനേജര്‍ ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: