നമ്മുടെ ഉള്ളിലുള്ള ദുര്‍വികാരങ്ങള്‍ പുറത്തേയ്ക്ക് കളയാന്‍ കഴിയണം. ദുര്‍വ്വികാരങ്ങള്‍ നിറഞ്ഞ മനസ്സ് മാലിന്യങ്ങള്‍ നിറഞ്ഞ അഴുക്കുചാലുപോലെയാണ്. അത് അനുഭവിക്കുന്നവര്‍ക്ക് അറപ്പുളവാക്കുകമാത്രമല്ല, തന്നില്‍ അപകര്‍ഷതാബോധം വളരുവാനും ഇടയാക്കുന്നു. ആയതിനാല്‍ മനസ്സിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് ഏറ്റവും ശ്രദ്ധിക്കേണ്ടകാര്യങ്ങളില് ഒന്നാണ്. മനസ്സിന്റെ ശുചിത്വവും സംഭാക്ഷണത്തിന്റെ വിശുദ്ധിയും ശരീരത്തിന്റെ ശുദ്ധിയും നിലനിറുത്തുക എന്നത് ഏറെ പ്രാധ്യാനമര്ഹിക്കുന്നവസ്തുതയാണ്. ശരിയായ ശ്വസനനിയന്ത്രണത്തിലൂടെ ഇത് നേടാവുന്നതേയുള്ളു. ദുര്‍വികാരങ്ങള്‍ ഉള്ളില്‍ നിന്ന് ഒഴിഞ്ഞു കഴിയുമ്പോള്‍ കൂടുതല്‍ മനഃശാന്തി ലഭിക്കുന്നു. മനസ്സിന് ലാഘവത്വവും ആശ്വാസവും കുളിര്‍മയും ലഭിക്കുന്നു. അപ്പോള്‍ മനസ്സിന് വസന്തത്തിലെ പനിനീര്‍മൊട്ടിന്റെ സൗരഭ്യമാണ്. അവനവന്റെ ഉള്ളില്‍ വളരെ ആഴത്തില്‍ വളരെയധികം ശാന്തിയുണ്ട്. ഈ ശാന്തിയും സ്നേഹവും ആണ് ജീവിതത്തിലെ എല്ലാ തത്ത്വസംഹിതകളുടെയും അന്തഃസത്ത. ഇത് നമുക്ക് ഒരു വലിയ പുഞ്ചിരി പ്രദാനം ചെയ്യുന്നു. ഈ പുഞ്ചിരി നാം അര്‍ഹിക്കുന്നത് കൂടുതല്‍ ശക്തരും ഊര്ജസ്വലരുമായിത്തീരുമ്പോഴാണ്. മറിച്ച് നാം ദുര്‍ബലരാണെങ്കില്‍ വളരെ നിസ്സാരമായ കാര്യം പോലും ശല്യമായി അനുഭവപ്പെടുകയാണ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: