Categories: Kasargod

പൊയിനാച്ചിയില്‍ അക്രമത്തിനിരയായ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക്‌ ഗുരുതരം

Published by

കാസര്‍കോട്‌: വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന്‌ അമിത വേഗതയില്‍ ഓടിച്ച്‌ പോകുകയായിരുന്ന കോഴിക്കടത്ത്‌ വാഹനം ഓട്ടോയിലിടിച്ച്‌ ഒരാള്‍ മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ത്തിനിടെ അക്രമത്തിനിരയായ വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ നില ഗുരുതരം. വാണിജ്യ നികുതി വകുപ്പിണ്റ്റെ ജീപ്പിലെ ഡ്രൈവര്‍ ചെറുപനത്തടിയിലെ വിനോദ്‌(35), വില്‍പ്പന നികുതി ഇണ്റ്റലിജന്‍സ്‌ ഓഫീസര്‍ കാഞ്ഞങ്ങാട്‌ അയ്യങ്കാവ്വിലെ കെ.മധു എന്നിവര്‍ക്കാണ്‌ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്‌. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ വെണ്ടച്ചാലിലെ കെയ്ഫ്‌, മുഹമ്മദലി തുടങ്ങി 20 പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ്‌ കേസെടുത്തു. കഴിഞ്ഞ ദിവസം 4.3൦ മണിയോടെ ചട്ടഞ്ചാല്‍ ടൗണിലാണ്‌ സംഭവമുണ്ടായത്‌. വാണിജ്യ നികുതി വകുപ്പിണ്റ്റെ മൊബൈല്‍ സ്ക്വാഡ്‌ പിന്തുടര്‍ന്നതിനെ തുടര്‍ന്ന്‌ അമിത വേഗതയില്‍ ഓടിച്ച്‌ വന്ന കോഴികളെ കയറ്റിയ ജീപ്പ്‌ ഓട്ടോ റിക്ഷയിലിടിച്ച്‌ ഓട്ടോ യാത്രക്കാരനായ പരവനടുക്കം കൈന്താറിലെ അബ്ദുള്ളകുഞ്ഞി(6൦) യാണ്‌ മരിച്ചത്‌. ഓട്ടോ ഡ്രൈവര്‍ കുണ്ടംകുഴിയിലെ ലത്തീഫിന്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെണ്ടിച്ചാല്‍ ഭാഗത്ത്‌ നിന്ന്‌ ദേശീയ പാതയിലേക്ക്‌ കയറാന്‍ അതിവേഗതയില്‍ ഓടിച്ച്‌ വന്ന കോഴി കടത്തിയ ജീപ്പ്‌ ഓട്ടോയിലിടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. കോഴിക്കടത്ത്‌ വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കോഴികടത്തിയ ജീപ്പിനെ പിന്തുടര്‍ന്നെത്തിയ വാണിജ്യ നികുതി വകുപ്പിണ്റ്റെ ജീപ്പ്‌ കോഴിക്കടത്ത്‌ വാഹനത്തില്‍ നിന്നും ഓടിയവരെ പിന്തുടരാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തിന്‌ കാരണമായ വാണിജ്യ നികുതി വകുപ്പിണ്റ്റെ ജീപ്പില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഓട്ടോ യാത്രക്കാരനെയും ഡ്രൈവറെയും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാവാതെ കോഴിക്കടത്തുകാരെ പിടികൂടാന്‍ ശ്രമിച്ചതാണ്‌ നാട്ടുകാരെ പ്രകോപിപ്പിച്ചത്‌. വാണിജ്യ നികുതി ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഘം ഇവരുടെ കെ.എല്‍. 01 ക്യൂ 3448൮ നമ്പര്‍ ജീപ്പ്‌ തകര്‍ക്കുകയും ചെയ്തു. വാണിജ്യ നികുതി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ്‌ ൨൦ പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts