Categories: Kasargod

പത്രബന്ദ്‌ ഭാഗികം; പത്രക്കെട്ടുകള്‍ റോഡില്‍ വലിച്ചെറിഞ്ഞു

Published by

കാഞ്ഞങ്ങാട്‌: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പത്ര ഏജണ്റ്റുമാരും വിതരണക്കാരും നടത്തിയ സംസ്ഥാനതല പണിമുടക്ക്‌ ജില്ലയില്‍ ഭാഗീകം. പത്ര വാഹനങ്ങളില്‍ രാവിലെ വിതരണത്തിനെത്തിയ പത്രക്കെട്ടുകള്‍ ഏജണ്റ്റുമാര്‍ ഏറ്റുവാങ്ങിയില്ല. കോട്ടച്ചേരിയിലും പുതിയകോട്ടയിലും കടവരാന്തകള്‍ക്ക്‌ മുമ്പില്‍ പത്രക്കെട്ടുകള്‍ കൂട്ടിയിട്ടിരുന്നു. പത്രവിതരണത്തിനെത്തിയ വാഹനങ്ങള്‍ ഇന്നലെ പുലര്‍ച്ചെ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ ഏജണ്റ്റുമാര്‍ സംഘടിതമായി തടഞ്ഞു നിര്‍ത്തി. ഏറെ നേരം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു. പത്രവാഹനങ്ങളിലുള്ള ജിവനക്കാരും ഏജണ്റ്റുമാരും തമ്മില്‍ കയ്യാങ്കളിയും നടന്നു. പോലീസ്‌ ഇടപെടലാണ്‌ രംഗം ശാന്തമാക്കിയത്‌. ചെറുവത്തൂരില്‍ പത്രക്കെട്ടുകള്‍ റോഡിലും, വെള്ളത്തിലും വലിച്ചെറിഞ്ഞാണ്‌ പത്ര ഏജണ്റ്റുമാര്‍ പ്രതിഷേധിച്ചത്‌. പോലീസ്‌ അകമ്പടിയോടെ കാഞ്ഞങ്ങാട്ടെത്തിച്ച പത്രക്കെട്ടുകള്‍ ഏജണ്റ്റുമാര്‍ ഇറക്കാന്‍ അനുവദിച്ചില്ല. പാണത്തൂറ്‍, വാഴക്കോട്‌ ഉള്‍പ്പെടെ മലയോര മേഖലയില്‍ ചിലേടങ്ങളില്‍ ഭാഗികമായി പത്രവിതരണം നടന്നു. നീലേശ്വരത്ത്‌ ബസ്സ്റ്റാണ്റ്റ്‌, തെരു, മാര്‍ക്കറ്റ്‌ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പത്രക്കെട്ട്‌ ഇറക്കുന്നത്‌ ഏജണ്റ്റുമാര്‍ തടഞ്ഞു. പത്രക്കെട്ടുകള്‍ ബസ്സ്റ്റാണ്റ്റിലും, റോഡിലും വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടു. ഇതിനിടെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസുകളില്‍ ഭദ്രമായി എത്തിക്കുകയും വിതരണം നടത്തിയതും വിവാദമായിട്ടുണ്ട്‌. സിഐടിയു നേതൃത്വത്തിലാണ്‌ പത്രവിതരണ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചത്‌. പണിമുടക്കിയ പത്ര ഏജണ്റ്റുമാരും വിതരണക്കാരും കാഞ്ഞങ്ങാട്ട്‌ പ്രകടനം നടത്തി. പുതിയകോട്ടയില്‍ നിന്നാരംഭിച്ച പ്രകടനം ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ പോലീസ്‌ എയ്ഡ്‌ പോസ്റ്റിനടുത്ത്‌ സമാപിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts