നമ്മുടെ ജീവിതം ദുഃഖവും അസംതൃപ്തിയും നിറഞ്ഞതാണ്. എന്തെല്ലാം നേടിയാലും ബാക്കി നില്‍ക്കുന്നത് അപൂര്‍ണ്ണതയാണ്. പിന്നെയും ഓരോന്നുനേടാനായി നാം പ്രയത്നിക്കുന്നു. പണം സമ്പാദിച്ച് പ്രതാപം നേടിയോ, മറ്റുള്ളവരെ കീഴടക്കിയോ സന്തോഷിക്കാന്‍ ശ്രമിക്കുകയാണ് പലരും. പ്രശസ്തി നേടിയും ലഹരിയിലൂടെയും സംതൃപ്തി അന്വേഷിക്കുന്നു. ആഗ്രഹിച്ചതെല്ലാം കൈവന്നാലും പിന്നെയും എന്തെങ്കിലും കൂടി ഉണ്ടെങ്കിലേ നേട്ടം പൂര്‍ണമാവുകയുള്ളൂ എന്ന തോന്നല്‍ അങ്കുരിക്കുന്നു. മറ്റുള്ളവരെ നോക്കുമ്പോള്‍ തനിക്ക് ഇല്ലാത്ത സംതൃപ്തി അവര്‍ക്ക് ഉണ്ടല്ലോ എന്ന് ധരിച്ച് അവര്‍ക്ക് ഉള്ളതൊക്കെയും കുറച്ചധികവും നേടാന്‍ ഓട്ടമാരംഭിക്കുന്നു. ഇങ്ങനെ ഒരിക്കലും അവസാനിക്കാത്ത വെപ്രാളത്തോടെ ജീവിക്കാന്‍ മറന്നുകൊണ്ട് കാലം കഴിക്കുന്നവരാണ് നാം. അതിനാല്‍ നമ്മുടെ വ്യക്തിപരമോ കുടുംബപരമോ സാമൂഹ്യമോ ആയ ഒരു കടമയും ശരിയായി നിര്‍വ്വഹിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഈ വൈകല്യം കുടുംബ ജീവിതത്തെയും നാടിന്റെ നന്മയേയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യജീവിതം ഒരു വലിയ പ്രശ്നമായി അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: