കോഴിക്കോട്: ഐസ്ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്ത്.പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തിരിക്കുന്ന സമയത്ത് പുകമറ സൃഷ്ടിക്കാനാണ് അച്യുതാനന്ദന്റെ ശ്രമമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് വി.എസ് നടത്തുന്ന പുതിയ നീക്കങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വി.എസ് ബ്ലാക്ക്മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി എംകെ മുനീറും പ്രതികരിച്ചു.
തനിക്കും മകനെതിരെ നടക്കുന്ന അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന ടെന്‍ഷനിലാണ് വി.എസ്. അതിനാലാണ് ഐസ്ക്രീം കേസ് അദ്ദേഹം വീണ്ടും ഉയര്‍ത്തുന്നതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വി.എസ്.അച്യുതാനന്ദന് ബ്ലാക്ക്മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി എംകെ മുനീര്‍ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പദവിക്ക് യോജിച്ചതാണോ ഇത്തരത്തിലുള്ള പ്രവര്‍ത്തനമെന്ന് അദ്ദേഹം ആലോചിക്കേണ്ടതാണ്. വിഎസിന്റെ മകനെതിരേയുള്ള ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം ആദ്യം മറുപടി പറയണമെന്നും എം.കെ മുനീര്‍ കൊച്ചിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: