അലാസ്ക്ക: പടിഞ്ഞാറന്‍ അലാസ്ക്കയില്‍ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. അപകടത്തില്‍പ്പെട്ട ഒരു വിമാനം തകര്‍ന്നു താഴെ വീണപ്പോള്‍ മറ്റേ വിമാനം പൂര്‍ണമായും കത്തിനശിച്ചു.
മരിച്ച സ്കോട്ട്‌ലന്‍ഡ് സ്വദേശിയായ പൈലറ്റിന്റെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. നൈറ്റ്‌മുട്ട് ഗ്രാമത്തിന് മുകളിലാണ് വിമാനാപകടം നടന്നത്. പൈലറ്റുമാര്‍ മാത്രമേ ഇരു വിമാനങ്ങളിലുമുണ്ടായിരുന്നുള്ളൂ എന്ന് അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്‌സ് വക്താവ് മേഗന്‍ പീറ്റേഴ്‌സ് വ്യക്തമാക്കി.
റിയന്‍ എയര്‍ സെസ്‌ന 207 വിമാനവും സെസ്‌ന 208 വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: