ന്യൂദല്‍ഹി: രാജ്യത്തെ 90 ശതമാനം പോസ്റ്റ് ഓഫിസുകളും കംപ്യൂട്ടറൈസ് ചെയ്തതായി വാര്‍ത്താവിനിമയ പ്രക്ഷേപണ സഹമന്ത്രി സച്ചിന് പൈലറ്റ് അറിയിച്ചു.. 24,015 പോസ്റ്റ് ഓഫിസുകളാണ് കംപ്യൂട്ടറൈസ് ചെയ്തത്.
രാജ്യത്താകമാനം 25,538 പോസ്റ്റ് ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് സച്ചിന് പൈലറ്റ് അറിയിച്ചു. 2012-13 ഓടെ കംപ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാകും. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തില്‍ പോസ്റ്റ് ഓഫിസ് നഷ്ടത്തിലാണ്.
എന്നാല്‍ ഇതിനെ സ്വകാര്യവത്കരിക്കാന്‍ നീക്കം നടക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: