കൊച്ചി: ഡെസ്മണ്ട് നെറ്റോയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ വേണ്ടി സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്ത്തികൊടുന്ന ആളായിരുന്നു ഡെസ്മണ്ട് നെറ്റോ. ഉമ്മന്‍ ചാണ്ടി പാമോലിന്‍ കേസിലെ പ്രതിയല്ലെന്ന് റിപ്പോര്‍ട്ട് നല്കിയതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതെന്നും വി.എസ് കൊച്ചിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: