യോന്‍ഡെ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ഉണ്ടായ വാഹനാപകടത്തില്‍ 28 പേര് മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യോന്‍ഡെ – ദൗള ദേശീയ പാതയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അമിത വേഗതയില്‍ വന്ന ട്രക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 36 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ യോന്‍ഡെ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: