തിരുവനന്തപുരം : കാശ്മീരി പണ്ഡിറ്റുകളെ എല്ലാവരും മറക്കുന്നതായി പ്രശസ്ത ഹിന്ദി നടന് അനുപംഖേര്‍. സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവരാണ് കാശ്മീരി പണ്ഡിറ്റുകള്‍. കാശ്മീര്‍ പ്രശ്നത്തിന്റെ ഇരകൂടിയാണ് താനെന്ന് കാശ്മീരി പണ്ഡിറ്റ് കൂടിയായ അനുപംഖേര്‍ പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ പങ്കെടുക്കകയായിരുന്നു അദ്ദേഹം.
കാശ്മീര്‍ പ്രശ്നം പരിഹരിക്കണമെന്ന് രാഷ്ട്രീപാര്‍ട്ടികള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ മാര്‍ഗ്ഗവും കണ്ടെത്താന്‍ കഴിയും. കാശ്മീരില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി കഴിയുന്ന പണ്ഡിറ്റുകളെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവത്തില്‍ ചിന്തിക്കുന്നില്ല. വളരെ ചെറിയ ന്യൂനപക്ഷമായതിനാലാണത്. അഭയാര്‍ത്ഥികളായ പണ്ഡിറ്റുകളെക്കുറിച്ച് പറയാന്‍ കഴിയുന്ന വേദികളിലൊക്കെ പറയാന്‍ ശ്രമിക്കാറുണ്ടെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: