കൊച്ചി: ആര്‍എസ്എസിന്റെയും സഹസംഘടനകളുടെയും കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ സഹസര്‍കാര്യവാഹ് സുരേഷ്സോണി പറഞ്ഞതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
സുരേഷ് സോണി പങ്കെടുത്ത ഒരു പരിപാടിയിലും അദ്ദേഹം ബിജെപിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. വസ്തുത ഇതായിരിക്കേ സുരേഷ് സോണി ബിജെപിയുടെ സംഘടനാ വിഷയങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധമാണ്. വായനക്കാരെ തെറ്റിധരിപ്പിക്കുന്ന ഇത്തരമൊരു വാര്‍ത്ത നല്‍കിയത് അങ്ങേയറ്റം ഖേദകരമാണ് പ്രസ്താവനയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: