ദുബായ്: ദുബായിയിലും ഉത്തര എമിറേറ്റുകളിലും തടവില്‍ കഴിഞ്ഞിരുന്ന 145 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ലഭിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റംസാനോടനുബന്ധിച്ച് കുറച്ച് തടവുകാര്‍ക്ക് മാപ്പ് നല്കി വിട്ടയക്കുന്ന രീതി യുഎഇയില്‍ നിലവിലുണ്ട്. കൊലക്കേസുകളില്‍ പ്രതിയായവരെ മാപ്പ് നല്കാന് പരിഗണിച്ചിരുന്നില്ല. മറ്റ് കേസുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നവരാണ് മോചിതരായത്. ദുബായിയിലെ ജയിലില്‍ കഴിയുന്ന 84 പേരും ഷാര്‍ജ ജയിലില്‍നിന്നുള്ള 23 പേരും റാസല്‍ഖൈമയിലെ പന്ത്രണ്ട് പേരും അജ്മനിലെ ഒമ്പത് പേരും ഫുജ്റയിലെ നാല് പേര്‍ക്കുമാണ് മാപ്പ് നേടിയത്.
ദുബായ് ജയിലില്‍ 547, ഷാര്‍ജയില്‍ 249, അജ്മനില് 95, റാസല്‍ഖൈമയില്‍ 51, ഫുജ്റയില്‍ 29, ഉമല്ഖുബെനില് 13 എന്നിങ്ങനെയാണ് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: