കോട്ടയം : തീയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കൗണ്‍സിലര്‍മാരില്‍ ചിലര്‍ കോഴവാങ്ങി മുന്കൂറ് അനുമതി നല്‍കിയെന്ന ആക്ഷേപത്തിന് ശക്തിയേറുന്നു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന് മുന്‍പ് ഭരണപക്ഷത്തെ ചില കൗണ്‍സിലര്‍മാര്‍ തീയറ്ററുകളില്‍ നിരക്കുവര്ദ്ധിപ്പിക്കുന്നതു സംബന്ധിച്ച് തീയറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തുകയും ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം നടന്ന കൗണ്‍സില്‍ യോഗത്തിലെ അജണ്ടയിലാണ് നിരക്കു വര്‍ദ്ധന സംബന്ധിച്ച വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. നിരക്കു വര്‍ദ്ധന സംബന്ധിച്ച് ചര്‍ച്ച വന്നതോടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച മാറ്റി വയ്ക്കുകയായിരുന്നു. നിരക്ക് വര്‍ദ്ധനവ് കൗണ്‍സില്‍ യോഗത്തില്‍ പാസാക്കാന്‍ ചുക്കാന പിടിക്കുന്ന കൗണ്‍സിലര്‍ അഴിമതി നടത്താന്‍ തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കാന്‍ സമര്‍ത്ഥനാണെന്നാണ് പൊതുജനസംസാരം. ഈ കൗണ്‍സിലറുടെ തന്ത്രപരമായ നീക്കത്തെ തുടര്‍ന്ന് നേരത്തേയെടുത്ത തീരുമാനപ്രകാരം ഫൈനാന്‍സ് കമ്മറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് ടിക്കറ്റ് നിരക്ക് വര്‍ദ്ധനവില്‍ തീരുമാനമെടുകാന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ഫൈനാന്‍സ് കമ്മറ്റിക്ക് വിട്ടതിന് പിന്നില്‍ തീറ്ററുകാരുമായുള്ള രഹസ്യധാരണ നടപ്പാക്കാന്‍ വേണ്ടിയാണെന്നാണ് ആക്ഷേപം. അനശ്വര, ആന്ദന് തീയറ്ററുകളിലാണ് നിലവിലുള്ള നിരക്കിനേക്കാള്‍ മൂന്നിരട്ടിയിലധികം തുക ടിക്കറ്റിന് ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. ഇതോടെ ബാല്‍ക്കണി ടിക്കറ്റിന് ൬൦ രൂപയില്‍ നിന്നും ൧൮൦ രൂപയായി ഉയരും. ഫസ്റ്റ് ക്ളാസിന് ൪൦ രൂപ ടിക്കറ്റ് നിരക്ക് ൧൨൦ രൂപയായി ഉയരും. ഇത് സാധാരണക്കാരായ സിനിമാപ്രേമികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇങ്ങനെയൊരുചാര്ജ്ജു വര്‍ദ്ധന വന്നാല്‍ തീയറ്റര്‍ കാഴ്ച മതിയാക്കി വീട്ടില്‍ സീഡിയോ, ഡിവീഡിയോ ഉപയോഗിച്ച് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങും. ഇത് വ്യാജ സി.ഡി വ്യാപകമാകാന്‍ കാരണമാകും. ഇപ്പോള്‍ തീയറ്ററുകാരുമായി ഒത്തുകളിച്ചെന്ന ആക്ഷേപത്തിന് പിന്നിലെ കഥാനായകനായ കൗണ്‍സിലറുടെ ആവശ്യപ്രകാരം നഗരസഭയിലെ അഴിമതി കഥകള്‍ വാര്‍ത്തയാക്കുന്ന പല പത്ര ഓഫീസുകളിലും ജില്ലാ കൗണ്‍സില്‍യോഗം അറിയിച്ചുകൊണ്ടുള്ള അജണ്ടയടങ്ങുന്ന അറിയിപ്പ് നല്‍കാറില്ല. ഇതിണ്റ്റെ പിന്നാമ്പുറത്തും ചില അഴിമതിക്കാരായ കൗണ്‍സിലര്‍മാരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: