കോട്ടയം: രാഷ്ട്രപതി പ്രതിഭാ പാട്ടീലിണ്റ്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടയം നഗരവും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തിലേക്ക്. നഗരത്തിണ്റ്റെ വ്യോമനിരീക്ഷണവും പ്രാഥമിക സുരക്ഷാ വിലയിരുത്തലും ഇന്നലെ നടത്തി. നിരവധി തവണ വ്യോമസേനാ ഹെലികോപ്റ്ററുകള്‍ നഗരത്തിനു മുകളിലൂടെ പറന്നുയര്‍ന്നു. ഡിവൈഎസ്പിമാരായ രാധാകൃഷ്ണപിള്ള,എം.ജെ.മാത്യു,എ.ആര് ക്യാമ്പ് അസിസ്റ്റണ്റ്റ് കമാണ്ടണ്റ്റ് അശോക് കുമാര്‍,ആര്‍ഡിഒ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: