കടുത്തുരുത്തി: ഞീഴൂറ്‍ – കടുത്തുരുത്തി റോഡില്‍ ഞീഴൂറ്‍ പഞ്ചായത്ത് ഓഫിസിനു സമീപമുള്ള പാലത്തിണ്റ്റെ പ്രധാന കല്‍ക്കെട്ടു തകര്‍ന്നു. ഇതിനെ തുടര്‍ന്നു പാലം ഏതു നിമിഷവും തകര്‍ന്നുവീണേക്കാമെന്ന നിലയിലാണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പാലം തകര്‍ന്നാല്‍ വാന്‍ അപകടമാണ് ഉണ്ടാവുക. പാലം തകര്‍ന്നാല്‍ കടുത്തുരുത്തി – ഞീഴൂറ്‍ – ഇലഞ്ഞി റോഡിലെ വാഹന ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും. ആറോളം ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങളും നാട്ടുകാരും സ്കൂള്‍ കുട്ടികളും സര്‍ക്കാര്‍ ജീവനക്കാരും അടക്കം ആയിരക്കണക്കിന് ആളുകളും ഉപയോഗിക്കുന്ന പാലം അപകടാവസ്ഥയിലായിട്ടും അധികൃതരാരും തിരിഞ്ഞുനോക്കിയിട്ടില്ല. നാട്ടുകാര്‍ സ്ഥാപിച്ച പാലം അപകടാവസ്ഥയില്‍ എന്ന മുന്നറിയിപ്പു ബോര്‍ഡ് മാത്രമാണ് ഇവിടെ ഉള്ളത്. പൊതുമരാമത്തു വകുപ്പിണ്റ്റെ അധീനതയിലുള്ളതാണു റോഡ്. തകര്‍ന്ന പാലത്തിണ്റ്റെ സമീപം കഴിഞ്ഞ ദിവസം ഞീഴൂറ്‍ – കടുത്തുരുത്തി റോഡിണ്റ്റെ സംരക്ഷണ ഭിത്തിയും റോഡും ഉള്‍പ്പെടെ വലിയ തോട്ടിലേക്ക് ഇടിഞ്ഞുവീണിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ ആണു പാലത്തിണ്റ്റെ കല്‍ക്കെട്ടു തകര്‍ന്നത്. പാലത്തിണ്റ്റെ ഒരു വശത്തെ കല്‍ക്കെട്ടാണു ഭാഗികമായി തകര്‍ന്നിട്ടുള്ളത്. ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന പാലം അപകടാവസ്ഥയിലായിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ക്കു ശക്തമായ അമര്‍ഷമുണ്ട്. പാലം പുനര്‍നിര്‍മിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: