കോട്ടയം: ജില്ലാ ആശുപത്രിയുടെ ജൂബിലി വര്‍ഷം പ്രമാണിച്ച് ആശുപത്രി സമഗ്രമായി നവീകരിക്കാന്‍ തീരുമാനമായി. വിവിധ ഏജന്‍സികളുടെ ധനസഹായത്തോടെയാകും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായരുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ആശുപത്രിയില്‍ നിലവിലുളള കെട്ടിടങ്ങളുടെയും ലഭ്യമായ ഭൂമിയുടെയും സര്‍വേ നടത്തി വികസനപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് പരിപാടി. ഇതിനായി ഒരു മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കും. ആവശ്യത്തിന് പാര്‍ക്കിംഗ് സ്ഥലവും നടപ്പാതയും ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി മരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ആര്.എം.ഒ., എന്‍.ആര്.എച്ച്.എം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഡി.റ്റി.പി.സി. സെക്രട്ടറി, തഹസില്‍ദാര്‍, സര്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അംഗങ്ങളായ കമ്മിറ്റി രൂപീകരിച്ചു. രണ്ടാഴ്ചയ്ക്കകം പ്രാഥമിക സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ മുനിസപ്പല്‍ ചെയര്മാന് സണ്ണി കല്ലൂറ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സാലി ജോര്‍ജ്, അംഗം ഫില്‍സണ്‍ മാത്യൂസ്, സുരേഷ്, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അനില്‍ കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്‍സി പാറേല്‍, ഡി.എം.ഒ. ഡോ. ഐഷാബായി, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: