നട്ടാശ്ശേരി : കാഞ്ഞിരക്കാട്ട് ശ്രീകൃഷ്ണസങ്കേതത്തില്‍ നടന്നുവരുന്ന ഗോപികാഭാഗവത യജ്ഞത്തിന് അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്ക്. യജ്ഞശാലയിലും, യജ്ഞവേദിയിലും ഓരേപോലെ തിരക്കാനാണനുഭവപ്പെടുന്നത്. ഗോപികാ ഭാഗവതയജ്ഞവേളയില് വനിതകള്‍ക്ക് വേദിയില്‍ ഭാഗവതപാരായണം നടത്തി യജ്ഞത്തില്‍ പങ്ക് കൊള്ളാം എന്നതാണ് സവിശേഷത. യജ്ഞദിവസങ്ങളില്‍ ഓരോ ദിവസവും പ്രശസ്തരായ യജ്ഞാചാര്യന്മാരാണ് യജ്ഞസന്ദേശം നല്‍കുന്നത്. സാധാരണ സപ്താഹങ്ങളില്‍ കണ്ടുവരുന്നത്. ഒരു പ്രധാന ആചാര്യണ്റ്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും പാരായണവും പ്രഭാഷണവും നടക്കും എന്നതാണ്. ഗോപികയജ്ഞത്തിലൂടെ പ്രധാന ആചാര്യനെ കൂടാതെ ഭാരതത്തിലെ പ്രശസ്തരായ ഭാഗവതാചാര്യന്മാരാണ് ഓരോ ദിവസവും വേദിയില്‍ നൂറ്റിയെട്ട് വനിതകള്‍ക്കൊപ്പം യജ്ഞത്തിന് നേതൃത്വം കൊടുക്കുന്നത്. യജ്ഞത്തില്‍ ഭക്തജനങ്ങളുടെ മനസ്സിന് തൃപ്തിവരുന്ന പ്രധാന വഴിപാട് സമര്‍പ്പണം ഒരു കുടം വെണ്ണയാണ് ഇത് സമര്‍പ്പിക്കുന്നതിന് ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ഭക്തരെത്തുന്നുണ്ട്. യജ്ഞവേദിയില്‍ ഇന്ന് രുഗ്മിണിസ്വയംവരമാണ് പ്രധാന ചടങ്ങ്. വിവാഹ ലബ്ധിക്കായുള്ള വിവാഹസൂക്താര്ച്ചനയോടുകൂടിയാണ് സ്വയംവരം ആരംഭിക്കുന്നത്. വൈകിട്ട് ൭ ന് പ്രശസ്തയജ്ഞാചാര്യന് പെരുമ്പള്ളി കേശവന് നമ്പൂതിരി സന്ദേശം നല്‍കും. എസ്എന്‍ഡിപി കോട്ടയം വനിതാ സംഘം യൂണിയന് പ്രസിഡണ്റ്റ് ഷൈലജ രവീന്ദ്രന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: