ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രഭൂമി കൈക്കലാക്കാനുള്ള തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ ഗൂഢശ്രമങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദിയുടേയും, കൂടല്‍മാണിക്യം രക്ഷാസമിതിയുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി കെ.ആര്.കണ്ണന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷമായി നടക്കുന്ന സമരത്തിന്റെ ഫലമായി കഴിഞ്ഞ സര്‍ക്കാര്‍ ക്ഷേത്രഭൂമി ദേവസ്വത്തിന് വിട്ടുകൊടുത്തതായിരുന്നു. തുടര്‍ന്നു വന്ന സര്‍ക്കാരില്‍ ഉണ്ണിയാടന് തന്റെ സ്വാധീനം ഉപയോഗിച്ച് ക്ഷേത്രഭൂമി ദേവസ്വത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ കുടുംബകോടതി കച്ചേരിവളപ്പിലേക്ക് കൊണ്ടുവരാന്‍ അണിയറനീക്കങ്ങള്‍ നടത്തുകയാണെന്ന് കെ.ആര്.കണ്ണന് പറഞ്ഞു.
മാര്‍ച്ചിന് ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് പ്രസിഡണ്ട് എ.എ.ഹരിദാസ്, ജനറല്‍ സെക്രട്ടറി ഷോജി ശിവപുരം, ജയരാജ് പി.എന്‍., സംഘടനാ സെക്രട്ടറി പി.എന്‍.അശോകന് എന്നിവര്‍ സംസാരിച്ചു.
കൂടല്‍മാണിക്യം രക്ഷാസമിതി കണ്‍വീനര്‍ സന്തോഷ് ബോബന്, വാര്‍ഡ് കൗണ്‍സിലര്‍ രാജി സുരേഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ഉണ്ണികൃഷ്ണന്, താലൂക്ക് സഹകാര്യവാഹ് സന്ദീപ്, കര്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: