കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ 30 വര്‍ഷമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ധാരണയായതായി പ്രസിഡന്റ് മഹീന്ദ രാജപക്സെ അറിയിച്ചു. ഇന്ന് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് എത്രയും വേഗം അടിയന്തരാവസ്ഥ പിന്‍വലിക്കണം എന്ന തീരുമാനം ഉണ്ടായത്.
ശ്രീലങ്കയില്‍ സിംഹള-തമിഴ് വംശജര്‍ തമ്മില്‍ അഭ്യന്തരയുദ്ധം ഉണ്ടായതിനെ തുടര്‍ന്നാണ് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നീട് ഇതുവരെ മാസാടിസ്ഥാനത്തില്‍ അടിയന്തരാവസ്ഥ നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
ആഭ്യന്തരയുദ്ധം അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്തെ പഴയ നിലയിലേക്കു കൊണ്ടുവരുന്നതിനാണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: