ട്രിപ്പോളീ: ലിബിയയില്‍ വിമതരും ഗദ്ദാഫിയുടെ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പ്രസിഡന്റ് മുവമ്മര്‍ ഗദ്ദാഫി ഇപ്പോഴും ഒളിവിലാണ്. ട്രിപ്പോളീ പിടിച്ചെടുക്കാന്‍ വിമതരും പിടിച്ചു നില്ക്കാന് ഗദ്ദാഫിയുടെ സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടത്തുന്നത്.
ട്രിപ്പോളിയയില്‍ വിമതര്‍ ആധിപത്യം നേടിയതു മുതല്‍ ഗദ്ദാഫി ഒളിവിലാണ്. അവിശ്വാസികളെയും വഞ്ചകന്മാരെയും എലികളെയും ഒരു പോളെ ലിബിയയുടെ നിരത്തുകളില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ തന്റെ അനുയായികളോട് കഴിഞ്ഞ ദിവസം റേഡിയോയിലൂടെ ഗദ്ദാഫി ആവശ്യപ്പെട്ടിരുന്നു. ഗദ്ദാഫിയെ ജീവനടോയോ അല്ലാതെയോ കീഴടക്കുന്നവര്‍ക്ക് വിമതര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
16.7 ലക്ഷം ഡോളറാണ് ഗദ്ദാഫിയുടെ ജീവന്റെ വിലയായി വിമതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗദ്ദാഫി ട്രിപ്പോളിയയില്‍ തന്നെ ഉണ്ടെന്നാണ് കണക്കു കൂട്ടല്‍. അതുകൊണ്ട് തന്നെ ഗദ്ദാഫിക്കും മക്കള്‍ക്കും വേണ്ടി ശക്തമായ തെരച്ചിലാണ് വിമത സേന നടത്തുന്നത്. ഗദ്ദാഫിയുടെ 42 വര്‍ഷത്തെ ഏകാധിപത്യം അവസാനിച്ചുവെന്ന് മന്ത്രിസഭയിലെ പലരും ഇതിനോടകം പ്രസ്താവിച്ചു.
ഗദ്ദാഫിയുടെ ശക്തികേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയാണ് വിമതസേന. ട്രിപ്പോളിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഇതുവരെ 400ലധികം പേര് കൊല്ലപ്പെട്ടതായും രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതുമായാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: