Categories: World

വിമതരുടെ പിടിയില്‍നിന്ന്‌ രക്ഷപ്പെട്ടെന്ന്‌ ഗദ്ദാഫി

Published by

ട്രിപ്പൊളി: കേണല്‍ ഗദ്ദാഫിയുടെ കേന്ദ്രമായ ബാബ്‌ അല്‍ അസിയ വിമതരുടെ കൈപ്പിടിയിലായതിനുശേഷം താന്‍ തന്ത്രപരമായി രക്ഷപ്പെട്ടതാണെന്ന്‌ ഒരു പ്രക്ഷേപണത്തിലൂടെ ഗദ്ദാഫി അറിയിച്ചു. ഗദ്ദാഫി അനുകൂലികളും വിമതസേനയും തലസ്ഥാനത്ത്‌ പൊരിഞ്ഞ യുദ്ധത്തിലാണ്‌.

തലസ്ഥാനമായ ട്രിപ്പൊളിയുടെ തെക്കും കേന്ദ്രപ്രദേശങ്ങളിലും വിമതരും ഗദ്ദാഫി അനുകൂലികളും പടവെട്ടി. അന്തര്‍ദേശീയ വിമാനത്താവളത്തിന്‌ കിഴക്കുഭാഗത്തുള്ള പ്രദേശങ്ങളിലും യുദ്ധം മുറുകുകയാണ്‌. നാറ്റോ വിമാനം നഗരത്തില്‍ രണ്ട്‌ ബോംബുകളിട്ടു. ഗദ്ദാഫി എവിടെയെന്നറിയില്ലെങ്കിലും രക്തസാക്ഷിത്വമോ വിജയമോ കൈവരിക്കാന്‍ തന്റെ അനുയായികളെ ഗദ്ദാഫി ആഹ്വാനം ചെയ്തിട്ടുണ്ട്‌.

തീരദേശമായ സിര്‍ട്ടെയിലും സെബയിലും ഗദ്ദാഫിക്ക്‌ അനുയായികളുടെ പിന്തുണ ശക്തമാണെന്ന്‌ കരുതപ്പെടുന്നു. ഈയാഴ്ചയാണ്‌ അവിടെയും സംഘര്‍ഷമുണ്ടായത്‌.

ഇതിനിടെ താല്‍ക്കാലിക ഭരണകൂടമായ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ യുദ്ധംമൂലം തകര്‍ന്ന രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന്‌ പരിശ്രമിക്കുകയാണ്‌. ഖത്തറിലെ ഇതിലേക്കായി സംഭാവന നല്‍കുന്നവരുടെ സമ്മേളനവും തങ്ങളുടെ ശക്തികേന്ദ്രമായ ബെങ്ങ്സായില്‍നിന്ന്‌ ട്രിപ്പൊളിയിലേക്ക്‌ ഒരു ഉദ്യോഗസ്ഥസംഘത്തെ അയക്കാനും താല്‍ക്കാലിക ഭരണകൂടം തീരുമാനിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by