മട്ടാഞ്ചേരി: കര്ണാടകസംഗീതജ്ഞന്- എന്‍.പി.രാമസ്വാമിയുടെ 80-ാം ജന്മദിനാഘോഷം ശനിയാഴ്ചതുടങ്ങും. ജന്മനാടായ മട്ടാഞ്ചേരിപാലസ് റോഡിലെ ശാരദാശങ്കര കല്യാണമണ്ഡപം ഹാളില്‍ ശിഷ്യരും. പൗരജനങ്ങളുമടങ്ങുന്ന വന്‍ജനാവലി രാമസ്വാമിയ്ക്ക് ജന്മദിനാശംസകള് നേരും. ശനിയാഴ്ച രാവിലെ ഏട്ടിന് രാമസ്വാമി ഭദ്രദീപം കൊളുത്തി. ആഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന നവഗ്രഹകീര്ത്തനാലപനവും ഗുരുവന്ദനവും, ശിഷ്യരുടെ സംഗീതാര്‍ച്ചനയും നടക്കും. രാവിലെ തുടങ്ങുന്ന സംഗീതാര്‍ച്ചന രാത്രി എട്ട് വരെ നീണ്ടുനില്‍ക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ 8ന് പ്രൊഫ.ആര്.വി.കിളിക്കാര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ശിഷ്യര്‍ പഞ്ചരത്ത്നകീര്ത്തനലാപനവും, സംഗീതാര്‍ച്ചനയും നടത്തും വൈകിട്ട് 4ന് എന്‍.പി.രാമസ്വാമിയെ പൂര്‍ണകുംഭം നല്കി ആനയിക്കും. തുടര്‍ന്ന് ആദരണീയ സഭയില്‍ റിട്ട. ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ മുഖ്യാതിഥിയായിരിക്കും. കേരള ബ്രാഹ്മണ സഭാ സംസ്ഥാന പ്രസിഡന്റ് വി.രാമലിംഗം, അഡ്വ.ബി.എസ്.കൃഷ്ണന്, ഗോശ്രീഗാനസഭ പ്രസിഡന്റ് പ്രൊഫ.ആര്.വി.കിളിക്കാര്‍,നഗരസഭാംഗം ശ്യാമള പ്രഭു, സംഗീതജ്ഞന് ടി.എസ്.രാധാകൃഷ്ണന് തുടങ്ങിയവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് ചേപ്പാട് വാമനന് നമ്പൂതിരിയുടെ ഗാനാര്‍ച്ചനയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: