തൃപ്പൂണിത്തുറ: പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഈവര്‍ഷത്തെ തിരുനിറ ഇന്നലെ രാവിലെ 9.30ന് നടന്നു.
കിഴക്കേ ഗോപുരനടയില്‍ കൊണ്ടുവന്നനെല്കതിരുകള് വെള്ളിത്തളികയില്‍ ഇളയിടത്തു ഇല്ലത്തുവാസുദേവന് മൂത്തത് ശിരസ്സിലേറ്റി പ്രദക്ഷിണമായി വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെത്തിച്ചു. തന്ത്രിപുജയ്ക്കുശേഷം ആദ്യം ഭഗവാന്റെ തൃക്കൈകളില് കതിരുകള്‍ സമര്‍പ്പിച്ചു. അതിനുശേഷം അട നിവേദ്യത്തിനുശേഷം നെല്‍ക്കതിരുകള്‍ ക്ഷേത്രത്തിലും ഓഫീസിലും നിറച്ചു. തുടര്‍ന്ന് ഭക്തര്‍ക്ക് നെല്‍കതിരുകള്‍ പ്രസാദമായി വിതരണം ചെയ്തു. പുലിയന്നൂര്‍ തന്ത്രി അനുജന് നാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണു തിരുനിറയുടെ ചടങ്ങുകള്‍ നടന്നത്. മേല്‍ശാന്തി ശ്രീനിവാസന് എമ്പ്രാന്തിരിയും കീഴ് ശാന്തി മണികണ്ഠന് എമ്പ്രാന്തിരിയും സഹകാര്‍മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: