ആലുവ: അഴിമതിക്കാരെ സംരക്ഷിക്കുവാനും സ്ഥാപനവല്‍ക്കരിക്കാനുമുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പ്രസ്താവിച്ചു. ആലുവ വൈഎംസിഎയില്‍ നടക്കുന്ന ബിജെപി മേഖല പഠനശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയുടെയും കനിമൊഴിയുടെയും മറ്റും മൊഴി പ്രധാനമന്ത്രിക്കെതിരെയാണ് വിരല്‍ചൂണ്ടുന്നത്. അഴിമതിക്കെതിരെയുള്ള അണ്ണാ ഹസാരെയുടെ ഉപവാസ സമരത്തെപ്പോലും ഭയപ്പെടുന്നവരാണ് ദല്‍ഹി ഭരിക്കുന്നത്. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെയുള്ള ജനമുന്നേറ്റത്തിനും ബിജെപി നേതൃത്വം നല്‍കുമെന്ന് മുരളീധരന് പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് അധ്യക്ഷത വഹിച്ചു. സാംസ്ക്കാരിക ദേശീയതെക്കുറിച്ച് ആര്.ഹരിയും പാര്‍ട്ടി ചരിത്രത്തെക്കുറിച്ച് ജോര്‍ജ് കുര്യനും പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എം.ടി.രമേശും വിവരാവകാശനിയമം സംബന്ധിച്ച് അഡ്വ. വി.ബി.ബിനുവും ക്ലാസെടുത്തു. ഇന്ന് കുമ്മനം രാജശേഖരന്, കെ.പി.ശ്രീശന്, എ.എന്‍.രാധാകൃഷ്ണന് എന്നിവര്‍ ക്ലാസ്സെടുക്കും. ശിബിരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷയും സര്‍ട്ടിഫിക്കറ്റും വിതരണവുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: