കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ വിവിധ വ്യക്തികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്റ് പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു.
സംസ്കൃത പണ്ഡിതന്മാരായിരുന്ന പ്രൊഫ. എ.ബാലകൃഷ്ണവാര്യര്‍, സി.എം.വിഷ്ണു നമ്പൂതിരി, വി.ആര്.വെങ്കിടേശ്വരന്, ഡോ.എം.എസ്.മേനോന്, പ്രൊഫ.എന്‍.ഗോപാലപിള്ള, പി.എസ്.സുബ്ബരാമപട്ടര്‍ എന്നിവരുടെ സ്മരണാര്‍ത്ഥമുള്ള പുരസ്കാരങ്ങളാണ് നല്‍കുന്നത്.
എന്‍ഡോവ്മെന്റ് നിധിയില്‍ പി.വി.നാരായണിയമ്മാള് (6 ലക്ഷം രൂപ), ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ എന്നിവരുടെ സംഭാവനകളും ഉള്‍പ്പെടുന്നു.
ബിഎ സംസ്കൃതം,എംഎ സംസ്കൃതം, എംഎ മലയാളം, എംഫില്‍ സംസ്കൃതം എന്നീ വിവിധ ക്ലാസ്സുകളിലെ എം.എസ്.രാകേഷ്, എം.എസ്.വനജ, പാര്‍വതി, സിന്ധു കെ.കുമാര്‍, എം.ഹേമലത, വി.വി.ശ്രുതി, എസ്.രഞ്ജിനി, പി.എസ്.സുബിഷ, വി.എസ്.അശ്വതി, പി.മിഥുന്, ദീപ തങ്കപ്പന്, വി.ആര്.നിമ്മി, എ.പ്രശാന്ത്, എന്‍.എസ്.ശ്രുതി എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങും.
26ന് രാവിലെ 10 മണിക്ക് കനകധാര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.ജെ.പ്രസാദ് പുരസ്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: