ന്യൂദല്‍ഹി: ജന്‍ലോക്പാല്‍ ബില്ലിനായുള്ള അണ്ണാ ഹസാരെയുടെ നിരാഹാരസത്യഗ്രഹത്തിന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പിന്തുണ. അഴിമതിക്കെതിരെ ഇന്ത്യാ ചെന്നൈ ചാപ്റ്ററിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് രജനി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ സമൂഹത്തെ ഒന്നടങ്കം ബാധിച്ചിരിക്കുന്ന മഹാവ്യാധിയായ അഴിമതിയെ പിഴുതെറിയണമെന്ന കാര്യത്തില്‍ സംശയമില്ല. അഴിമതിക്കെതിരായ പോരാട്ടം നയിക്കാനായി അണ്ണാ ഹസാരെയെപ്പോലൊരു നേതാവിനെ ലഭിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണ്, താരം വ്യക്തമാക്കി. ഇതോടൊപ്പം അഴിമതിക്കെതിരെ ഇന്ത്യാ പ്രസ്ഥാനത്തിന് താന്‍ സര്‍വ പിന്തുണയും നല്‍കുന്നുവെന്ന കാര്യവും അദ്ദേഹം ഇ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിക്കെതിരായ സമധാന സത്യഗ്രഹത്തിന് പിന്തുണ നല്കുന്ന ഇന്ത്യന്‍ ജനതയോട് താന്‍ കടപ്പെട്ടിരിക്കുന്നു. സത്യഗ്രഹത്തിന്റെ ജന്മദേശമായ ഇന്ത്യയില്‍ ഹസാരെ സംഘത്തിന് വിജയം കാണാനാകും, രജനി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: