ചങ്ങനാശ്ശേരി: ഡിപ്പോയില്‍നിന്നും പാറല്‍വഴി കുന്നംങ്കരിക്ക് സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസിലെ കണ്ടക്ടര്‍ പ്രദീപ് ബി നായര്‍ (34)ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം 5.30ന് പുറപ്പെട്ട ബസ് പറാല്‍ എത്തിയപ്പോള്‍ മദ്യപിച്ച് ബസിലുണ്ടായിരുന്ന മൂന്നു യാത്രക്കാര്‍ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടായിരുന്ന മര്‍ദ്ദനം. അവശനായ പ്രദീപിനെ ചങ്ങനാശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടിയില്ല. പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് പാറാല്‍ വഴിയുള്ള സര്‍വ്വീസ് താത്കാലികമായി നിര്‍ത്തി വെച്ചു. കെഎസ്‌ആര്‍ടിസി എംപ്ളോയ്സ് സംഘ് സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: