കൊച്ചി: എച്ച്സിഎഫ്-ലയണ്‍സ് ഹാര്‍ട്ട്മെയില്‍സ് കൊച്ചി മാരത്തണ്‍ എറണാകുളം ജില്ലാ ഭരണകൂടം ഈ വര്‍ഷവും സംഘടിപ്പിക്കും. സെപ്തംബര്‍ 25 ന് രാവിലെ 6 മണിക്കാണ് കൊച്ചി മാരത്തണിന്റെ ഫ്ലാഗ് ഓഫ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന മാരത്തണിന്റെ ഫിനിഷിംഗ് പോയിന്റും കലൂര്‍ സ്റ്റേഡിയം തന്നെയായിരിക്കും. 42 കിലോമീറ്റര്‍ ദൂരം മാരത്തണ്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകമായാണ് നടത്തുന്നത്. കൂടാതെ, 21 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹാഫ് മാരത്തണ്‍, 12 കിലോമീറ്റര്‍ ദൂരപരിധിയുള്ള കോര്‍പ്പറേറ്റ്, കോളേജ് ടീം, 4 കിലോമീറ്റര്‍ ദൂരപരിധിയുള്ള സീനിയര്‍ സിറ്റിസണ്‍, സ്കൂള്‍ടീം, കൂടാതെ 5 കിലോമീറ്റര്‍ ദൂരപരിധിയുള്ള വ്യക്തിഗത ഇനം എന്നീ വിഭാഗങ്ങളിലും മത്സരം ഉണ്ടായിരിക്കും. ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നല്‍കും.
എറണാകുളം ജില്ലാ ഭരണകൂടത്തിനുവേണ്ടി ഈ വര്‍ഷവും കൊച്ചി മാരത്തണ്‍ സംഘടിപ്പിക്കുന്നത് ഹാര്‍ട്ട് കീയര്‍ ഫൗണ്ടേഷന്, ലയണ്‍സ് ക്ലബ് ഓഫ് എറണാകുളം നോര്‍ത്ത്, ഡിസ്ട്രിക്ട് 324 ഇ-4, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ദക്ഷിണ നാവികസേന, കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷന്, സിറ്റി പോലീസ് എന്നിവര്‍ ചേര്‍ന്നാണ്. ഇതിന്റെ ഈവന്റ് മാനേജര്‍ വൈബ്രാന്‍ഡ് കൊച്ചി ആണ്.
എച്ച് സിഎഫ്-ലയണ്‍സ് ഹാര്‍ട്ട്മെയില്‍സ് കൊച്ചി മാരത്തണിന്റെ വെബ്സൈറ്റ് ലോഞ്ച് കേന്ദ്രസിവില്‍ സപ്ലൈസ് മന്ത്രി കെ.വി.തോമസ് നിര്‍വഹിച്ചു. ഇപ്പോള്‍ തന്നെ നൂറുകണക്കിന് ആളുകള്‍ ഹാര്‍ട്ട്മെയില്‍സ് കൊച്ചി മാരത്തണില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കൂടാതെ 0484 3089975, 78 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് മാരത്തണില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: