തൃശൂര്‍ : കേരളത്തിലെ ആന ഡെക്കറേഷന് ഏജന്റ്സ് അസോസിയേഷനും അംഗങ്ങളും കേരളത്തിലെ ആന ഉടമകളുടെ സംഘടനയായ കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആന ഉടമസ്ഥ ഫെഡറേഷന്റെ നയങ്ങളേയും പ്രവര്‍ത്തനങ്ങളേയും അപകര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ കേരളത്തിലെ ആന ഡെക്കറേഷന് ഏജന്റുമാര്‍ക്ക് പങ്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെ 95ശതമാനം ആന ഉടമകളും ആനകളും ദേവസ്വങ്ങളും കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷനൊപ്പമാണ് നില്‍ക്കുന്നത്. കേരളത്തില്‍ നിലവിലുള്ള 270 ആനകളില്‍ 35ല്‍ താഴെ മാത്രമാണ് പുതിയതായി തൃശൂരില്‍ രൂപീകരിച്ച സംഘടനയിലുള്ളതെന്നും ഭാരവാഹികളായ മഞ്ഞുമ്മല്‍ ഉണ്ണികൃഷ്ണന്, കോതച്ചിറ ജനാര്ദ്ദനവാര്യര്, കെ.എന്‍.വെങ്കിടാദ്രി, സി.എല്‍.ഡേവീസ്, ജയന് കൂറ്റനാട്, സാബു മരത്തംകോട്, കൃഷ്ണദാസ്, മണികണ്ഠന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: