നോയ്ഡ: ഭൂമി ഏറ്റെടുക്കലിനെതിരെ കാര്‍ഷിക പ്രക്ഷോഭം നടന്ന ഉത്തര്‍പ്രദേശിലെ ഭട്ടാ- പെര്സോല് ഗ്രാമത്തില്‍ എഴ് സ്ത്രീകളെ പോലീസ് ബലാത്സംഗം ചെയ്തതായി ദേശീയ പട്ടിക ജാതി കമ്മിഷന് വ്യക്തമാക്കി.
രണ്ടു ഗ്രാമങ്ങളിലും സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടതായി കമ്മിഷന് ചെയര്മാന് പി.എല്‍. പുനിയ വ്യക്തമാക്കി. പോലീസുകാര്‍ തങ്ങളെ പീഡിപ്പിച്ചുവെന്ന് ഏഴു സ്ത്രീകള്‍ മൊഴി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിനെത്തിയതെന്നും ഉടന്‍ തന്നെ നടപടിയുണ്ടാകുമെന്നും പുനിയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: