Categories: Ernakulam

കൃഷ്ണലീലകളാല്‍ നാടും നഗരവും ധന്യം

Published by

കൊച്ചി: പുല്ലാംങ്കുഴല്‍ നാദമുണര്‍ത്തി കാല്‍ചിലമ്പുകളുടെ മണിനാദത്തിനനുസൃതമായി ഉണ്ണിക്കണ്ണന്മാര്‍ അണിനിരന്ന ശോഭായാത്രകള്‍ മനസ്സിന്‌ കുളരും ഭക്തിയും വിരിയുന്ന ധന്യമുഹൂര്‍ത്തങ്ങള്‍ നല്‍കി. അമ്പാടിമണിവര്‍ണന്മാര്‍ നയിച്ച ശോഭയാല്‍ നാടും നഗരവും തരിച്ചുനിന്നു. ഓടക്കുഴലും മയില്‍പീലിയും, പീതാംബരവും ധരിച്ച കുരുന്നുകള്‍ അവരറിയാതെതന്നെ ഭഗവല്‍ ചൈതന്യത്താല്‍ അനുഗൃഹീതരായി. ഭജനയും, കീര്‍ത്തനവും ചൊല്ലിശോഭായാത്രയില്‍ അണിനിരന്നവര്‍ ഒരു യുഗസ്മരണ ഉണര്‍ത്തുന്ന അനുഭവം പകര്‍ന്ന്‌ നാടിനും നഗരത്തിനും പകിട്ടു പകര്‍ന്നു.

ബാലഗോകുലം ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശോഭായാത്രകള്‍ നടന്നു. എറണാകുളം പരമാരാദേവി ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര, മാതാ അമൃതാനന്ദമയീമഠം ഗ്ലോബല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, അയ്യപ്പന്‍കാവ്‌ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയില്‍നിന്നു ആരംഭിച്ച ശോഭായാത്ര ബാലഗോകുലം സംസ്ഥാന ഉപദ്ധ്യക്ഷ ഡോ.ജഗദംബിക, തിരുമല ദേവസ്വം ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ആഘോഷ സമിതി അദ്ധ്യക്ഷന്‍ ജസ്റ്റീസ്‌ എം.രാമചന്ദ്രന്‍, കെഎസ്‌ആര്‍ടിസിയ്‌ക്കു സമീപം ശ്രീ കുമാരേശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്‍, രവിപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഗോകുല പതാക കൈമാറി ഉദ്ഘാടനം നടത്തി.

ശോഭായാത്രകള്‍ ബാലഗോകുലം ജില്ലാ രക്ഷാധികാരി ഇ.പി.ഭരത്കുമാര്‍, ജില്ല അദ്ധ്യക്ഷന്‍ ജി.സതീഷ്കുമാര്‍, ആഘോഷ സമിതി ജനറല്‍ സെക്രട്ടറി സി.ജി.രാജഗോപാല്‍, മുഖ്യ സംയോജകന്‍ പി.വി.അതികായന്‍, ആഘോഷപ്രമുഖ്‌ രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ലാ സഹകാര്യവാഹ്‌ സുമത്‌ ബാബു, സ്വാമിനാഥന്‍, കെ.കൈലാസ്‌, സജി കുമാര്‍, വെങ്കിടേഷ്‌, ശരത്കുമാര്‍, ശ്രീകാന്ത്‌, ശശി, എം.കണ്ണന്‍, വി.ശാന്തകുമാര്‍, വാസുദേവപൈ, ദിലീപ്‌, സുനില്‍,ശശിധരന്‍, എസ്‌.രാമചന്ദ്രന്‍, ഹേമചന്ദ്രവര്‍മ, ബിജു, അനൂപ്‌ തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത ശോഭായാത്രകള്‍ എം.ജി.റോഡു വഴി ജോസ്‌ ജംഗ്ഷനില്‍ സംഗമിച്ച്‌ ദര്‍ബാര്‍ബാള്‍ മൈതാനത്ത്‌ എത്തിയപ്പോള്‍ എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി പൂര്‍ണകുംഭത്തോടെ സ്വീകരിച്ചു. തുടര്‍ന്ന്‌ ഭജനസന്ധ്യയും, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി പൂജിച്ച ശ്രീകൃഷ്ണ വിഗ്രഹവും, അവില്‍ പ്രസാദ വിതരണവും ഉണ്ടായിരുന്നു.

ഫോര്‍ട്ടുകൊച്ചി അമരാവതി ശ്രീകാര്‍ത്തികേയ ക്ഷേത്രം, വെളി മാരിയമ്മന്‍ ക്ഷേത്രം, ജനാര്‍ദ്ദന ദേവസ്വം ക്ഷേത്രം, ചെറളായി ശ്രീദാമോദര ക്ഷേത്രം, ശ്രീഗോപാലകൃഷ്ണ ക്ഷേത്രം, ശ്രീകേരളശ്വര്‍ ശിവക്ഷേത്രം, ശ്രീ കാമാക്ഷിയമ്മന്‍ കോവില്‍, അജന്തഭാഗം, പാണ്ടിക്കുഴി മാരിയമ്മന്‍ ക്ഷേത്രപരിസരം, പഴയന്നൂര്‍ ശ്രീഗോപാലകൃഷ്ണക്ഷേത്രം, ശ്രീ സാമൂതിരി സദന്‍, പുത്തന്‍കുളങ്ങര മുത്തയമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിന്‌ ബാലിക-ബാലന്മാര്‍ അണിനിരന്ന ശോഭായാത്ര കൂവപ്പാടത്ത്‌ സംഗമിച്ച്‌ മഹാശോഭായാത്രയായി ടിഡി ഹൈസ്കൂളില്‍ സമാപിച്ചു.

പള്ളുരുത്തിയില്‍ ശ്രീവെങ്കിടാചലപതി കുമാരസ്വാമി ക്ഷേത്രം, ഭവാനീശ്വര ക്ഷേത്രം, ദീപം ജംഗ്ഷന്‍, അഞ്ചുമന ഓഫീസ്‌ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ജ്ഞാനോദയം എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ കുമ്പളങ്ങി വഴിയില്‍ സംഗമിച്ച്‌ എറനാട്‌ വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു.

കുമ്പളങ്ങി ഗുരുവരമഠത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര കുമ്പളങ്ങി ഇല്ലിക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച്‌ എസ്‌എന്‍ഡിപി മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.

ചെല്ലാനം ചാലിപ്പുറം വേണുഗോപാല ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര കണ്ടക്കടവ്‌ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ സമാപിച്ചു.

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രസന്നിധി, തെക്കുംഭാഗം, മേക്കര ചാലിയത്ത്‌ ശ്രീധര്‍മ്മദൈവ ക്ഷേത്രം, ശ്രീനിവാസ കോവില്‍, വെള്ളാങ്ങില്‍ ക്ഷേത്രം, ചക്കംകുളങ്ങര ക്ഷേത്രം, പള്ളിപ്പറമ്പ്കാവ്‌ ക്ഷേത്രം, താമരംകുളങ്ങര എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ നഗരം ചുറ്റി ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.

ഉദയംപേരൂര്‍ വിജ്ഞാനോദയസഭ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര എംഎല്‍എ റോഡ്‌, പുതിയകാവ്‌ വഴി വൈക്കം റോഡില്‍ പ്രവേശിച്ച്‌ ഉദയംപേരൂര്‍ പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.

ഏരൂര്‍ മുല്ലയ്‌ക്കല്‍ ഭഗവതിക്ഷേത്രഭാഗം, മുതുകുളങ്ങര, പിഷാരികോവില്‍, പുത്തന്‍കുളങ്ങര ഭഗവതി ക്ഷേത്രം, കല്ലൂര്‍ മനക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും തുടങ്ങിയ ശോഭായാത്രകള്‍ ഏരൂര്‍ മാരം കുളങ്ങര കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

മരട്‌ അയിനിക്ഷേത്രം, ഇഞ്ചയ്‌ക്കല്‍ ക്ഷേത്രം, ആലുങ്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ മരട്‌ ടൗണില്‍ സംഗമിച്ച്‌ പൂണിത്തുറ ഒടുക്കത്തറ ശ്രീദേവി ക്ഷേത്രത്തില്‍ സമാപിച്ചു.

പനങ്ങാട്‌ വ്യാസപുരം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര ഉദയത്തുവാതില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. കുമ്പളം ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തി കുമ്പളം വടക്കുനിന്നാരംഭിച്ച ശോഭായാത്രയുമായി സംഗമിച്ച്‌ ശക്തിപുരം ഭദ്രകാളി ക്ഷേത്രത്തില്‍ സമാപിച്ചു.

തിരുവാങ്കുളം മാരിയമ്മന്‍ കോവില്‍, കുന്നപ്പിള്ളില്‍ ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്ര മെയിന്‍ റോഡില്‍ പ്രവേശിച്ച്‌ തിരുവാങ്കുളം മഹാദേവ ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.

ഇരുമ്പനം ചിത്രപ്പുഴ വട്ടോളില്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര മകളിയം ശ്രീരാമക്ഷേത്രത്തില്‍ സമാപിച്ചു.

പെരുന്നിനാകുളം: ചിത്രപ്പുഴ ടൗണില്‍ നിന്നാരംഭിച്ച ശോഭായാത്ര വായനശാല റോഡ്‌ മാര്‍ഗ്ഗം പെരുന്നിനാകുളം മഹാദേവ ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.

മുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര പള്ളിപ്പാട്ട്‌ വഴി ശാസ്താമുകള്‍ കടന്ന്‌ വെണ്ണികുളം ടൗണില്‍ വന്ന്‌ മുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രത്തില്‍ തിരിച്ചെത്തി സമാപിച്ചു.

കോക്കാപ്പിള്ളി: കുംഭപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച്‌ വെണ്ണിക്കുളം ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന്‌ തിരിച്ച്‌ കുംഭപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു.

മാമല കക്കാട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര മാമല-പാലച്ചുവട്‌ വഴി ക്ഷേത്രത്തില്‍ തിരിച്ചെത്തി സമാപിച്ചു.

പിണര്‍മുണ്ട: കീഴംകുഴി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര എസ്‌എന്‍ ജംഗ്ഷന്‍ ചുറ്റി അമ്പലപ്പടി പെരിങ്ങാലക്കാവില്‍ സമാപിച്ചു.

പുറ്റുമാനൂര്‍: കാരക്കാട്‌ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര പുറ്റുമാനൂര്‍ വഴി പന്നിക്കോട്‌ മഹാദേവ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്രയുമായി സംഗമിച്ച്‌ മഹാശോഭായാത്രയായി പുത്തന്‍കാവ്‌ ഭഗവതി ക്ഷേത്രമൈതാനത്ത്‌ സമാപിച്ചു.

പിറവം വെളിയനാട്‌ ആദിശങ്കര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്ര വൈകിട്ട്‌ 5ന്‌ വേഴപ്പിനാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച്‌ ചിന്മയ അന്തര്‍ദ്ദേശീയ കേന്ദ്രത്തില്‍ സമാപിച്ചു.

കോതമംഗലം: ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ കോതമംഗലം താലൂക്കില്‍ 14 കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടന്നു.

പിണ്ടിമന, തൃക്കാരിയൂര്‍, കോതമംഗലം എന്നിവിടങ്ങളില്‍ മഹാശോഭായാത്രയും മാവുടി, മുണ്ടക്കാപ്പടി, ഇരമല്ലൂര്‍, വാരപ്പെട്ടി, അയ്യങ്കാവ്‌, കറുകടം, വടാട്ടുപാറ, തോമാകുഴി, പ്ലാമുടി, ഉപ്പുകണ്ടം, ഇഞ്ചത്തൊട്ടി എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങളുടെ ആഭിമുഖ്യത്തില്‍ ശോഭായാത്ര നടന്നു.

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ആല്‍പ്പാറ, കാളന്‍കുളങ്ങര, നീലന്‍കുളങ്ങര, വട്ടക്കാട്ടുപടി, അല്ലപ്ര, പാലക്കാട്ടുതാഴം, കാഞ്ഞിരക്കാട്‌, പിഷാരിക്കല്‍, കടുവാള്‍, ടൗണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ശോഭായാത്രകള്‍ ഗവ. ബോയ്സ്‌ ഹയര്‍ സെക്കന്ററി സ്കൂളിന്‌ സമീച്ചു സംഗമിച്ച്‌ മഹാശോഭയാത്രയായി നഗരപ്രദക്ഷിണം നടത്തി ശാസ്താ ക്ഷേത്ര മൈതാനിയിലെ അമ്പാടിയില്‍ സമാപിച്ചു. ആല്‍പ്പാറ ക്ഷേത്രത്തില്‍ വിഷ്ണുനടയില്‍ പ്രത്യേക ജന്മാഷ്ടമി പൂജകള്‍, ഗോപൂജ മഹാത്മ്യപ്രഭാഷണം, ഗോപൂജ, പ്രസാദഊട്ട്‌ എന്നിവ നടന്നു.

കുറുപ്പംപടിയില്‍ കൂട്ടുമഠം, ഞാളൂര്‍ കളരി, പൊന്നിടായി, ഇരവിച്ചിറ എന്നീ ക്ഷേത്രങ്ങളില്‍ നിന്ന്‌ ആരംഭിച്ചു. ശോഭായാത്രകള്‍ ടൗണ്‍ചുറ്റി ബസ്സ്റ്റാന്റ്‌ പരിസരത്ത്‌ സമാപിച്ചു.

ആലുവ: ആലുവായില്‍ മഹാശോഭയാത്ര ആലുവ നഗരത്തെ മറ്റൊരു അമ്പാടിയാക്കിമാറ്റി. ഗോകുലപാതക ഏന്തിയ ഉണ്ണിക്കണ്ണന്‍, ഭാരതാംബ, ശ്രീകൃഷ്ണ രഥം, നൂറുക്കണക്കിന്‌ ഉണ്ണിക്കണ്ണന്മാര്‍, ഗോപികമാര്‍, പൂത്താലമേന്തിയ അമ്മമാര്‍ ഉള്‍പ്പെടെ ശോഭയാത്ര ദ്വാപരയുഗസ്മണയുണര്‍ത്തുന്നതായിരുന്നു. വൈവിധ്യമാര്‍ന്ന വേഷങ്ങളും ശോഭയാത്രയില്‍ മിഴിവേകി. നിശ്ചലദൃശ്യങ്ങളും ഭജനമണ്ഡലികളും ശോഭയാത്രയില്‍ ഉണ്ടായി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ആലുവ പെരുമ്പിള്ളി ക്ഷേത്രത്തില്‍ നിന്ന്‌ ആരംഭിച്ച ശോഭയാത്ര അദ്വൈതാശ്രമം മഠാധിപതി സ്വാമിശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി.മേനോന്‍, ജില്ല സംഘചാലക്‌ ഡോ.അയ്യപ്പന്‍ പിള്ള, ജില്ലാപ്രചാരക്‌ പി.എന്‍.പ്രമോദ്‌, താലൂക്ക്‌ പ്രചാരക്‌ ജി.ജി.വിഷ്ണു, ഡോ.ജഗദംബിക, ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി പി.വി.അശോകന്‍, ജില്ലസംഘടനസെക്രട്ടറി ശ്രീഹര്‍ഷന്‍, മേഖല ഖജാന്‍ജി യു.രാജേഷ്കുമാര്‍, പി.മോഹന്‍ദാസ്‌, ടി.ജി.അനന്തകൃഷ്ണന്‍, ജയശ്രീ ടീച്ചര്‍, പ്രൊഫ.ഗോപാകൃഷ്ണ മൂര്‍ത്തി, കെ.എസ്‌.അനന്തരാമന്‍, ഹരീഷ്‌, ശശിതുരുത്ത്‌, എന്‍.അനില്‍കുമാര്‍, എം.മോനിഷ്‌, ഇ.സി.സന്തോഷ്‌, കെ.ആര്‍.രാജശേഖരന്‍, എസ്‌.സീതാലക്ഷ്മി, എസ്‌.ഗോപാലകൃഷ്ണന്‍ ദാമോദരന്‍നമ്പീശന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആലുവ നഗരത്തില്‍ ശ്രീകൃഷ്ണന്റെ നക്ഷത്രവൃക്ഷമായ ഞാവല്‍ മരം ഉണ്ണിക്കണ്ണന്‍മാര്‍ നട്ടു. നഗരം ചുറ്റി ശ്രീകൃഷ്ണ സ്വാമിക്ഷേത്രശക്തി ശോഭയാത്ര സമാപിച്ചു. തുടര്‍ന്ന്‌ പ്രസാദവിതരണവും നടന്നു. എടനാട്‌ ജഗദംബബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭയാത്ര അമ്പകുളങ്ങരയില്‍ നിന്ന്‌ ആരംഭിച്ച്‌ ശ്രീമൂലനഗരം എടക്കണ്ടം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന്‌ ഉറിയടി, പ്രസാദവിതരണം എന്നിവയുണ്ടായി. കെ.സി.സുരേഷ്‌, കെ.പി.രവീന്ദ്രന്‍, വി.ജി.ഗോപി, അജ്ഞനസുരേഷ്‌, സാവിത്രി ടീച്ചര്‍, കെ.എ.അനീഷ്‌, ഇ.കെ.പ്രദീപ്കുമാര്‍, കെ.എസ്‌.രതീഷ്‌, ഇ.കെ.അയ്യപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുറവുംങ്കര വിവേകാനന്ദ നഗറില്‍ നിന്ന്‌ ആരംഭിച്ച ശോഭയാത്ര കാഞ്ഞൂര്‍ പന്തക്കല്‍ക്ഷേത്രത്തില്‍ സമാപിച്ചു. ഒ.സി.അര്‍ജ്ജുനന്‍, കെ.കെ.രാജീവ്‌, പി.വി.ജയേഷ്‌, വൈശാഖ്‌ രവീന്ദ്രന്‍,സൗമ്യ സത്യവാന്‍, ശ്യാംഅയ്യപ്പന്‍, ബിനീഷ്‌ കുമാര്‍, കെ.കെ.ജിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുപ്പത്തടം കണ്ണോത്ത്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ ബാലിക ബാലന്മാരുടെ കലാപരിപാടികള്‍ എളമക്കര ഭക്തസൂര്‍ദാസ്‌ ഭജന്‍ മണ്ഡലിയുടെ ഭക്തിഗാനമാലിക, ഉറിയടി, ഉളനീരഭിഷേകം എന്നിവയുണ്ടായി.

മരട്‌: മരട്‌ കുമ്പളം പ്രദേശത്തെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര നടന്നു. നെട്ടൂരിലെ ശോഭയാത്ര തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍നിന്നും ആരംഭിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രംവലവച്ച്‌ നീങ്ങിയ ശോഭയാത്രയില്‍ അമ്പാടികണ്ണന്റേയും, ഗോപിക മാരുടേയും വേഷം ധരിച്ച ബാലികാ ബാലന്‍മാരും, മുത്തുക്കുട ചൂടിയ ശ്രീകൃഷ്ണ വിഗ്രഹം എന്നിവ അണിനിരന്നു. നൂറുകണക്കിന്‌ അമ്മമാരും ശോഭായാത്രയില്‍ പങ്കുകൊണ്ടു. തട്ടേക്കാട്‌ ശ്രീകൃഷ്ണക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടെ ക്ഷേത്രത്തില്‍ ദീപാരാധനയും, പ്രസാദവിതരണവും ഉറിയടിയും നടന്നു.

കുമ്പളത്തുനടന്ന ശോഭയാത്ര തെക്കുനിന്നും വടക്കുനിന്നും ആരംഭിച്ച്‌ തൃക്കാവ്‌ ശിവക്ഷേത്രത്തില്‍ സംഗമിച്ച്‌ മഹാശോഭയാത്രയായിമാറി കുമ്പളം ശക്തിപുരം മഹാഭദ്രകാളിക്ഷേത്രത്തില്‍ സമാപിച്ചു. വാദ്യമേളങ്ങള്‍, കാവടി, ശ്രീകൃഷ്ണ വിഗ്രഹം വഹിച്ച രഥങ്ങള്‍, കൃഷ്ണന്റേയും, രാധയുടേയും വേഷം അണിഞ്ഞ നൂറുകണക്കിന്‌ ബാലികാബാലന്‍ മാരും, അമ്മമാരും നാമസങ്കീര്‍ത്തനങ്ങളുമായി ശോഭായാത്രയില്‍ അണിചേര്‍ന്നു.

കാലടി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്‌ കാലടിയില്‍ ഉജ്ജ്വല ശോഭായാത്ര നടന്നു. മറ്റൂര്‍ വാമനപുരം ക്ഷേത്രത്തില്‍ ഘോഷയാത്ര ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. നൂറ്‌ കണക്കിന്‌ ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും പുരാണ വേഷധാരികളും അണിനിരന്ന ഘോഷയാത്ര ആദിശങ്കരകീര്‍ത്തിസ്തംഭം, കാലടി ടൗണ്‍,ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ശൃംഗേരി ആദിശങ്കരജമ്മഭൂമി ക്ഷേത്രം ദര്‍ശിച്ച്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന്‌ ഉറിയടി, പ്രസാദ വിതരണം എന്നിവ നടന്നു.

ശോഭായാത്രയ്‌ക്ക്‌ ആര്‍എസ്‌എസ്‌ താലൂക്ക്‌ സംഘചാലക്‌ ടി.ആര്‍.മുരളീധരന്‍, സ്വാഗസംഘം അദ്ധ്യക്ഷന്‍ കെ.പി.ശങ്കരന്‍, ജനറല്‍ കണ്‍വീനര്‍ രാജേഷ്‌ തിരുവൈരാണിക്കുളം, അശോക്കുമാര്‍ പറയത്ത്‌, രാധാകൃഷ്ണന്‍ മറ്റൂര്‍, ഡോ.കെ.കൃഷ്ണന്‍നമ്പൂതിരി, പി.സി.ബിജു, ഷിനു മാണിക്കമംഗലം, സുനില്‍മറ്റൂര്‍, രാഹുല്‍ പുതുക്കളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.

ഏലൂര്‍: ശ്രീകൃഷ്ണജയന്തി ശോഭായാത്ര നാറാണത്ത്‌ നിന്നും വടക്കും ഭാഗം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച യാത്രയും, മഞ്ഞുമ്മല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്രയും ഫാക്ട്‌ കവലയില്‍ സമ്മേളിച്ച്‌ മഹാശോഭയാത്രയായി മേജര്‍ നാറാണത്ത്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

കിഴക്കും ഭാഗം ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര കുറ്റിക്കാട്ട്‌ കര ദേവിക്ഷേത്രത്തില്‍ സമാപിച്ചു. ഉറിയടിയും, കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ശോഭായാത്രക്ക്‌ പി.എം.ആണ്ടവന്‍ വി.വി.പ്രകാശന്‍, പി.വി.ഗോപിനാഥ്‌, ആര്‍.സജികുമാര്‍, ഏലൂര്‍ ഗോപിനാഥ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ ഗ്രാമ നഗരികളെ പൊന്‍ചാര്‍ത്തണിയിച്ച്‌ ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്തി. വെള്ളൂര്‍ക്കുന്നം, ഉന്നകുപ്പ,്‌ തെക്കന്‍കോട്‌, നന്ദനാര്‍പുരം, ശിവപുരം, തൃക്ക, പുളിഞ്ചുവട്‌ എന്നിവടങ്ങളില്‍ നിന്നും പഞ്ചവാദ്യം, കാവി, ശിങ്കാരിമേളം, ചെണ്ടമേളം, നിശ്ചലദൃശ്യങ്ങള്‍, എന്നിവയുടെ അകടമ്പടിയോടെ ആരംഭിച്ച ശോഭായാത്രകള്‍ പിഒ ജംഗ്ഷനില്‍ സംഗമിച്ചു.

ക്ഷേത്ര ഏകോപന സമിതി പ്രസിഡന്റ്‌ കെ. എ. ഗോപകുമാര്‍, ഭാരതാംബ വേഷമണിഞ്ഞ ബാലികയ്‌ക്ക്‌ ബാലഗോകുലം പതാക കൈമാറിയതോടെ മഹാശോഭായാത്രയായി മാറി. തുടര്‍ന്ന്‌ നഗരം ചുറ്റി അമ്പാടിയായി തീര്‍ന്ന വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന്‌ പ്രസാദവിതരണവും ദീപാരാധനയും നടന്നു.

സ്വാഗത സംഘം അദ്ധ്യക്ഷന്‍മാരായ സി. കെ. രാജു, ടി. ഇ. സുകുമാരന്‍, വെള്ളൂര്‍കുന്നം ശിവ ക്ഷേത്ര സെക്രട്ടറി വി. കിഷോര്‍, വൈസ്‌ പ്രസി. പി. കെ. ചന്ദ്രശേഖരന്‍ നായര്‍, ബി ജെ പി പ്രസി. കെ. കെ. ദിലീപ്‌ കുമാര്‍, പുളിഞ്ചുവട്‌ ശാസ്താക്ഷേത്രം പ്രസി. കെ. കെ. ശ്രീധരന്‍ നായര്‍, ബാലഗോകുലം താലൂക്ക്‌ കാര്യദര്‍ശി വി. പി. രാജീവ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ഷേത്രമൈതാനിയിലെ പ്രത്യേക വേദിയില്‍ നരകാസുരവധം അവതരിപ്പിച്ചു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലൂര്‍ക്കാട്‌, മഞ്ഞള്ളൂര്‍, ആയവന, പായിപ്ര, തൃക്കളത്തൂര്‍, മുളവൂര്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by