Categories: India

രാംശരണ്‍ ശര്‍മ അന്തരിച്ചു

Published by

പാറ്റ്‌ന: പ്രമുഖ ചരിത്ര പണ്ഡിതനും ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്‌ ഹിസ്റ്ററിക്കല്‍ റിസര്‍ച്ചിന്റെ സ്ഥാപക ചെയര്‍മാനുമായ രാംശരണ്‍ ശര്‍മ്മ (92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ പറ്റ്നയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ത്യന്‍ ഫ്യൂഡലിസം, ഇന്ത്യാസ്‌ ഏന്‍ഷ്യന്റ്‌ പാസ്റ്റ്‌, ഏര്‍ലി ഇന്ത്യന്‍ മെഡിവല്‍ സൊസൈറ്റി തുടങ്ങി 115 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ദല്‍ഹി ജാമിയമിലിയ യൂണിവേഴ്‌സിറ്റിയിലെ ചരിത്രാദ്ധ്യാപകന്‍ ഡോ.ജ്ഞാന്‍പ്രകാശ്‌ ശര്‍മ്മ മകനാണ്‌.

ആര്‍.എസ്‌.ശര്‍മ്മയുടെ ചില പുസ്തങ്ങളും നിലപാടുകളും വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ശ്രീകൃഷ്‌ണനെയും മഹാഭാരതത്തെയുംപ്പറ്റിയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന്‌ ഏന്‍ഷ്യന്റ്‌ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം 1978ല്‍ ജനത ഗവണമെന്റ്‌ നിരോധിച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by