മോസ്കോ: റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗ് നഗരത്തിനു സമീപം സ്വകാര്യവിമാനം തകര്‍ന്നു നാലുപേര്‍ മരിച്ചു. സെന്റ് പീറ്റേഴ്സ്ബര്‍ഗിനു 50 കിലോമീറ്റര്‍ അകലെ റോപ്ഷാ നഗരത്തിന് സമീപമാണ് അപകടം.
വിമാനം തീപിടിച്ചു തകര്‍ന്നു വീഴുകയായിരുന്നു. അതേസമയം, അപകടകാരണം വ്യക്തമായിട്ടില്ല. നാലുപേര്‍ മാത്രമേ വിമാനത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഈ മാസം 16 നും റോപ്ഷയ്ക്കു സമീപം ചെറു വിമാനം തകര്‍ന്നു മൂന്നു പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: