വാഴൂറ്‍: ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാത 220 ല്‍ 18-ാം മൈലിന് സമീപം ഇന്നലെ രാവിലെ 10.30ഓടുകൂടിയാണ് അപകടം. പരിക്കേറ്റ മിനിലോറി ഡ്രൈവര്‍ ഇടുക്കി അഞ്ചാനിക്കുഴിയില് ലിജിന്‍ 24) നെയും പരിക്കേറ്റ ബസ് യാത്രക്കാരായ കങ്ങഴ വണ്ടാനത്ത് വയല്‍ സുനി (25), വണ്ടന്മേട് സ്വദേശി പാറയില്‍ പി.കെ കുഞ്ഞുമോന് 47), കൂട്ടിക്കല്‍ കളരിക്കല്‍ അജിത 23), ചീരാംവയലില് ബിനോയ് (25) എന്നിവരെയും കാഞ്ഞിരപ്പളളി താലൂക്കാശുപത്രിയിലും, കട്ടപ്പന മണക്കുഴിയില്‍ സൗമ്യഷിബു (23), മുണ്ടക്കയം തയ്യില്‍ തങ്കമ്മ മാത്യു (72) ഇടുക്കി കരുന്തരുവി എസ്റ്റേറ്റില്‍ ബെറ്റ്സ് മാത്യു (22) എന്നിവരെ കൊടുങ്ങൂരിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. കട്ടപ്പനയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സും എറണാകുളത്തുനിന്നും മുണ്ടക്കയം ഭാഗത്തേക്ക് പെയ്ണ്റ്റുമായി പോവുകയായിരുന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ലോറിയില്‍ നിന്നും ഡ്രൈവറെ പുറത്തെ നടുത്തത്. ഹൈവേ പോലീസും പള്ളിക്കത്തോട് പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: