വാടാനപ്പള്ളി: മത്സ്യതൊഴിലാളികള്‍ പരാതികളുടെ കെട്ടഴിക്കുകയും എംഎല്‍എ ക്കും സര്‍ക്കാരിനുമെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതോടെ അധികൃതര്‍ കണ്ണുതുറന്നു, ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് മെല്ലെപ്പോക്ക് നിറുത്തി. ചേറ്റുവ ഹാര്‍ബര്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. 30.24 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചേറ്റുവ മിനി ഹാര്‍ബര്‍ നിര്‍മ്മാണം ഒരു മാസത്തോളമായി മുടങ്ങികിടക്കുകയാണ്. കരാറുകാരന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവൃത്തി നിറുത്തി വയ്ക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് കേന്ദ്രമന്ത്രി ശരത്പവാറാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. മൂന്ന് വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അന്ന് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും നാട്ടുകാരുടേയും വിവിധ മത്സ്യതൊഴിലാളി സംഘടനകളുടേയും പ്രതിഷേധങ്ങളെ തുടര്‍ന്ന് എട്ടുമാസത്തിനുശേഷമാണ് പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍ രണ്ടുമാസത്തോളം പണി ചെയ്തിട്ടും കരാറുകാരന് ചിലവഴിച്ച പണം കിട്ടിയില്ല. ഇതേ തുടര്‍ന്ന് നിര്‍മ്മാണം നിറുത്തി വയ്ക്കുകയായിരുന്നു. വീണ്ടും പ്രതിഷേധങ്ങള്‍ അലയടിച്ചതോടെ കെവി.അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഇടപെട്ട് ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് ഉദ്യോഗസ്ഥര്‍. മത്സ്യതൊഴിലാളി സംഘടനകള്‍, കരാറുകാര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്താണ് പ്രശ്നപരിഹാരം ഉണ്ടാക്കിയത്. കരാറുകാരന് കൊടുക്കാനുള്ള പണം ഉടനെ നല്‍കുമെന്നും പണി നടത്തുന്നതിന് ആവശ്യമായ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുമെന്നും റോഡ് അറ്റകുറ്റപണി നടത്തുമെന്നും ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ എന്‍.മോഹന്‍കുമാര്‍ യോഗത്തില്‍ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച പണി പുനരാരംഭിക്കാനും അദ്ദേഹം ഉത്തരവിട്ടു. കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എക്സി.എഞ്ചിനീയര്‍ എസ്.ഗിരിജ, അസി.എക്സി.എഞ്ചിനീയര്‍, ജോമോന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: