ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഖൈബര്‍ ഗോത്ര മേഖലയിലെ മുസ്ലിം പള്ളിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബുസ്ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനി താലിബാന് ഏറ്റെടുത്തു.
കുക്കിഖല് മേഖലയില്‍ രണ്ടു തീവ്രാവാദികളെ വധിച്ചതിന്റെ പ്രതികാരമായാണ് സ്ഫോടനമെന്ന് തെഹ്രിക്ക് ഇ താലിബാന് പാകിസ്ഥാന് വക്താവ് മുഹമ്മദ് തല്‍ഹ പറഞ്ഞു. സ്ഫോടനത്തില്‍ 120 പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: