കറാച്ചി: കലാപം തുടരുന്ന പാക്കിസ്ഥാനിലെ പോര്‍ട്ട് സിറ്റിയില്‍ പോലീസ് വാനിന് നേരെ നടത്തിയ വെടിവെയ്പ്പില്‍ നാല് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. കൊറംഗിയിലെ ചക്ര ഗോഥ് മേഖലയിലായിരുന്നു പോലീസുകാര്‍ക്ക് നേരെ പതിയിരുന്ന ആക്രമികള്‍ വെടിവെച്ചത്.
പരിക്കേറ്റ രണ്ടു ആക്രമികളെ സംഭവസ്ഥലത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കറാച്ചിയിലെ ചിലപ്രദേശങ്ങളില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പരിശോധനക്കെത്തിയതായിരുന്നു പോലീസ് സംഘം. ക്വയിദാബാദിലുള്ള ഡി.എസ്.പിയ്ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.
കറാച്ചിയിലെ കലാപവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ആസിഫ് സര്‍ദാരിയുടെ അദ്ധ്യക്ഷതയില്‍ ഇസ്ലാമാബാദില് ഉന്നതതല യോഗം ചേരുമ്പോഴായിരുന്നു ആക്രമണം നടന്നത്. പാക്കിസ്ഥാനിലെ ഖൈബര്‍ ഗോത്രമേഖലയിലെ മുസ്ലിം പള്ളിയില്‍ ഇന്നലെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 59 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: