Categories: Kottayam

ഗോപികാ ഭാഗവത യജ്ഞത്തിന്‌ ഭക്തിനിര്‍ഭര തുടക്കം

Published by

നട്ടാശ്ശേരി: കാഞ്ഞിക്കാട്ട്‌ ശ്രീകൃഷ്ണ ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗോപികാ ഭാഗവത മഹായജ്ഞത്തിന്‌ ഭക്തിനിര്‍ഭരമായ തുടക്കം. കേരളത്തില്‍ ആദ്യമായി നടക്കുന്ന ഗോപികാ ഭാഗവത സപ്താഹയജ്ഞത്തില്‍ പങ്കെടുക്കുന്നതിനായി നാടിണ്റ്റെ നാനാഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന്‌ ഭക്തജനങ്ങളാണ്‌ ഒഴുകുന്നത്‌. നൂറ്റിയെട്ടു വനിതകള്‍ ഒരേസമയം ഒരേപോലം ഒരേവേദിയില്‍ ഭാഗവതം പാരായണം ചെയ്യുന്നു എന്നതാണ്‌ ഗോപികാ ഭാഗവതയജ്ഞത്തിണ്റ്റെ പ്രത്യേകത. ഭാഗവതപ്രേമി പ്രൊഫസര്‍ നാരായണന്‍ പോറ്റിയാണ്‌ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്‌. ക്ഷേത്രം തന്ത്രി സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിണ്റ്റെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഭദ്രദീപം തെളിയിച്ചു. യജ്ഞങ്ങള്‍കൊണ്ട്‌ ഭാഗവതഗ്രാമങ്ങള്‍ സൃഷ്ടിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഭഗവാണ്റ്റെ മുന്നില്‍ നാമം ജപിക്കുമ്പോള്‍ ഭേദചിന്തകളുടെ മതില്‍ തകര്‍ന്നുവീഴണം. താല്‍ക്കാലികമായ കാര്യസാധ്യത്തിനു വേണ്ടിയുള്ളതാവരുത്‌ ഭക്തി. സ്വാര്‍ത്ഥതയുടെ ചങ്ങലക്കെട്ടുകളഴിച്ചാവണം യജ്ഞശാലയിലേക്ക്‌ എത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.സുരേഷ്കുറുപ്പ്‌ എംഎല്‍എ ഉപഹാരങ്ങള്‍ സമ്മാനിച്ചു. 20ന്‌ വരാഹാവതാരം, 21ന്‌ നാരായണാവതാരം, രോഹിണിയൂട്ട്‌, 22ന്‌ ഭദ്രകാളി അവതാരം, 23ന്‌ നരസിംഹാവതാരം, 24ന്‌ ശ്രീരാമാവതാരം, 25ന്‌ കൃഷ്ണാവതാരം, 26ന്‌ രുഗ്മിണീസ്വയംവരം, 27ന്‌ കല്‍ക്കിയവതാരം, 28ന്‌ രാവിലെ 6ന്‌ പാല്‍പായസഹോമം, 10.30ന്‌ ആറാട്ട്‌, 12ന്‌ മഹാപ്രസാദമൂട്ട്‌, ഉച്ചക്ക്‌ 1ന്‌ ഗുരൂവായൂറ്‍ ഭജന മണ്ഡലി അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന്‍സ്‌. യജ്ഞവേദികളില്‍ ദിവസവും വൈകിട്ട്‌ 7ന്‌ യജ്ഞാചാര്യന്‍മാരായ തിരുവൈരാണിക്കുളം കേശവന്‍ നമ്പൂതിരി, സ്വാമി സച്ചിദാനന്ദ സരസ്വതി, പുളിക്കാപറമ്പ്‌, ദാമോദരന്‍ നമ്പൂതിരി, കിഴക്കേമഠം ഹരിനാരായണന്‍ നമ്പൂതിരി, മൂത്തേടം വാസുദേവന്‍ നമ്പൂതിരി, തത്തനപ്പളളി കൃഷ്ണയ്യര്‍, പെരിങ്ങേരിമന കേശവന്‍ നമ്പൂതിരി, മുംബൈ ചന്ദ്രശേഖര ശര്‍മ്മ എന്നിവര്‍ യജ്ഞസന്ദേശം നല്‍കും. യജ്ഞദിവസങ്ങളില്‍ രാവിലെ 8.30ന്‌ ഒരുകുടം വെണ്ണ,4.30ന്‌ ദശാവതാരച്ചാര്‍ത്ത്‌ എന്നിവയുടെ വഴിപാട്‌ സമര്‍പ്പണവും നടക്കും.ഹിന്ദുഐക്യവേദി താലൂക്ക്‌ പ്രസിഡനൃ ബിനു തിരുവഞ്ചൂറ്‍, എസ്‌എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡംഗം വിഎം ശശി, കാര്‍ത്തികേയന്‍ ചേര്‍ത്തല, വിചാരകേന്ദ്രം കോട്ടയം ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന സെക്രട്ടറി വി.മോഹനന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്റ്റ്‌ ഷൈലജ രവീന്ദ്രന്‍ എന്നിവര്‍ എല്ലാ ദിവസവും നടക്കുന്ന പ്രഭാഷണപരമ്പരയില്‍ പങ്കെടുക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by