Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആന്റി റാഗിംഗ്‌ സ്ക്വാഡില്‍ പോലീസിനെ ഉള്‍പ്പെടുത്തും; റാഗിംഗ്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി: ജില്ലാ ആന്റി റാഗിംഗ്‌ സമിതി

Janmabhumi Online by Janmabhumi Online
Aug 19, 2011, 11:30 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ജില്ലാ ആന്റി റാഗിംഗ്‌ സമിതിയില്‍ ഉന്നത പോലീസ്‌ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന്‌ ജില്ലാ ആന്റി റാഗിംഗ്‌ സമിതി വിലയിരുത്തി. ഇതിന്റെ ഭാഗമായി പോലീസിന്റെ സഹായം റാഗിംഗുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്ക്‌ കൂടി ആവശ്യപ്പെടും. നിലവില്‍ ആവശ്യപ്പെടുന്ന കോളേജുകള്‍ക്ക്‌ പോലീസിന്റെ ഭാഗത്തു നിന്നും ക്ലാസ്സുകളും സെമിനാറുകളും നല്‍കി വരുന്നുണ്ട്‌.

ജില്ലാ ആന്റി റാഗിംഗ്‌ സമിതിക്ക്‌ പുറമെ കോളേജ്‌ തലങ്ങളില്‍ ആന്റി റാഗിംഗ്‌ സ്ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്‌. അത്തരം സ്ക്വഡില്‍ കൂടി പോലീസിനേയും നിയമ പരിജ്ഞാനമുള്ളവരേയും ഉള്‍പ്പെടുത്താനാണ്‌ ജില്ലാ സമിതിയുടെ തീരുമാനം. അതിനായി ലീഗല്‍ സര്‍വ്വീസ്‌ അതോറിറ്റിയുടെ സഹായം തേടും. റാഗിംഗ്‌ പ്രവൃത്തികള്‍ ഇല്ലാതാക്കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സമാധാനാന്തരീക്ഷത്തില്‍ പഠിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ്‌ ജില്ലാ ആന്റി റാഗിംഗ്‌ സമിതിയുടെ ലക്ഷ്യം.

ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെയുള്ള റാഗിംഗിന്‌ പുറമെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മറ്റു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ റാഗ്‌ ചെയ്യുന്നതും സമിതി നിരീക്ഷിക്കും. ഇതിനായി കോളേജുകളില്‍ പ്രത്യേക സ്ക്വാഡ്‌ രൂപീകരിക്കാനും തീരുമാനിച്ചു. കോളേജ്‌ ഹോസ്റ്റലുകളിലടക്കം സ്ക്വാഡിന്റെ പരിശോധന വ്യാപിപ്പിക്കും. സമിതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മാതാപിതാക്കളേയും ബോധവല്‍കരിക്കും. ബോധവല്‍കരണ പരിപാടികള്‍ക്കായി വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കും.

ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുറമെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടി ക്ലാസ്സിന്റെ പ്രയോജനം ലഭിക്കുന്ന തരത്തിലായിരിക്കും ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുക. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ത്ഥികളും തമ്മിലുള്ള അന്തരം കുറക്കുന്നതിനായി ഇവരെ ഏകോപിപ്പിച്ച്‌ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്‌ പതിവ്‌. കോളേജുകളും പുതു വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഹോസ്റ്റല്‍, ബസ്‌, വാര്‍ഡന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയതായി സമിതി വിലയിരുത്തി. റാഗിംഗ്‌ കേസുകള്‍ പരഗണിക്കുമ്പോള്‍ പ്രധാനധ്യപകര്‍ പരാതികള്‍ എഴുതി വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന്‌ പോലീസ്‌ അി‍റയിച്ചു. അല്ലാത്ത പക്ഷം റാഗിംഗിനരയായ വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദം ചെലുത്തി പരാതികള്‍ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുമെന്നും മുന്നറിയിപ്പ്‌ നല്‍കി. പ്രാഥമിക അന്വേഷണത്തിന്‌ ശേഷം ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.

റാഗിംഗ്‌ തടയുന്നതിന്റെ ഭഗമായി കോളേജുകളില്‍ ആന്റി റാഗിംഗ്‌ സ്ക്വാഡ്‌ നമ്പറുകള്‍, ബന്ധപ്പെട്ട പോലീസ്‌ മേധാവികളുടെ നമ്പറുകള്‍, ആന്റി റാഗിംഗ്‌ പ്രസിദ്ധീകരണങ്ങള്‍, റാഗിംഗ്‌ നടത്തുന്നവര്‍ക്കെതിരെ എടുക്കാന്‍ സാധ്യതയുള്ള കേസുകളുടെ വിവരങ്ങളും ശിക്ഷകള്‍ തുടങ്ങിയവ പ്രസിദ്ധപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രൈവറ്റ്‌ ഹോസ്റ്റലുകള്‍ പോലീസിന്റെ രജിസ്ട്രേഷന്‍ നടത്തേണ്ടതുണ്ട്‌. അവ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നത്‌ പോലീസ്‌ നിരീക്ഷിക്കും.

എന്നാല്‍ വിരോധം തീര്‍ക്കുന്ന തരത്തില്‍ തെറ്റായി ആരെങ്കിലും പരാതി സമര്‍പ്പിച്ചത്‌ തെളിഞ്ഞാല്‍ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിലവില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ റാഗിംഗ്‌ കേസുകള്‍ ജില്ലയില്‍ കുറഞ്ഞതായി ജില്ലാ ആന്റി റാഗിംഗ്‌ സമിതി വിലയിരുത്തി. എന്തെങ്കിലും കേസുകള്‍ വരുമ്പോള്‍ മാത്രം സ്ക്വാഡ്‌ പ്രവര്‍ത്തിക്കുന്നതിന്‌ പകരം നിരന്തരം കോളേജുകളില്‍ നിരീക്ഷണം നടത്തണം. അവയുടെ പ്രവൃത്തി വിലയിരുത്താന്‍ സമിതി മൂന്നു മാസത്തില്‍ ഒരിക്കല്‍ കൂടാനും ജില്ലാ ആന്റി റാഗിംഗ്‌ സമിതിയില്‍ തീരുമാനമായി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്‌ ഇ.കെ.സുജാതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആന്റി റാഗിംഗ്‌ സമിതിയില്‍ ജില്ലയിലെ കോളേജ്‌ പ്രിന്‍സിപ്പല്‍മാര്‍, ഡെ.സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ കെ.വി.വിജയന്‍, നാര്‍ക്കോട്ടിക്ക്‌ സെല്‍ പി.എം.ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പതറില്ല, മറക്കില്ല ; മോദിജീ , നിങ്ങളുടെ ധൈര്യം ഞങ്ങൾക്ക് പ്രചോദനമായി ; നരേന്ദ്രമോദിക്ക് കത്തെഴുതി നടൻ സുദീപ്

Mollywood

ആസിഫ് അലി വിജയം തുടരും; കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

India

സിക്കിമിൽ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കും : അന്തിമ സർവേയ്‌ക്ക് അംഗീകാരം നൽകി കേന്ദ്രം : മോദി ഭരണം വികസനത്തിന് കരുത്തേകുമ്പോൾ

Varadyam

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

Varadyam

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

പുതിയ വാര്‍ത്തകള്‍

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

ഉദയ ഗ്രൂപ്പ്: അനന്തപുരിയിലെ ആതിഥേയര്‍

ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ജന്മഭൂമി പവലിയനില്‍ വിവിധയിനം കിഴങ്ങ് വര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നു.

കൗതുകങ്ങളുടെ കലവറ നിറച്ച് പുത്തന്‍ കിഴങ്ങുത്പന്നങ്ങളുമായി കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം പവലിയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies