കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തെക്കന്‍ കോല്‍ക്കത്തയിലെ ഭവാനിപുര്‍ മണ്ഡലത്തില്‍ മത്സരിക്കും. മമതയ്ക്കു വേണ്ടി പൊതുമരാമത്ത് മന്ത്രി സുബ്രത ബക്ഷി എംഎല്‍എ സ്ഥാനം രാജിവച്ചു.ബക്ഷിയുടെ രാജിക്കത്ത് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി സ്വീകരിച്ചു.
എം.പി സ്ഥാനം രാജിവച്ചു കൊണ്ടുള്ള കത്ത് മമത ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനു കൈമാറും. എംഎല്‍എ അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയോ മന്ത്രിയോ ആയി സത്യപ്രതിജ്ഞ ചെയ്താല്‍ ആറു മാസത്തിനുള്ളില്‍ നിയമസഭയിലേക്കു മത്സരിച്ചു ജയിക്കണം. അല്ലാത്ത പക്ഷം രാജിവയ്ക്കേണ്ടി വരും.
ഇതിനിടെ ബക്ഷി മറ്റൊരു നിയമസഭാ മണ്ഡലത്തില്‍ നിന്നു മത്സരിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: