ടോക്യോ: ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്തു ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയ്ലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം രണ്ടര മണിക്കാണ് ഉണ്ടായത്. രാജ്യത്തു സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലെ സുനാമിയില്‍ തകര്‍ച്ച നേരിട്ട ഫുകുഷിമ ആണവ പ്ലാന്റിന് സമീപമാണ് പ്രഭവ കേന്ദ്രം. ഫുകുഷിമ, മിയാഗി തുടങ്ങിയ തീരദേശങ്ങളില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഫുകുഷിമ ആണവ റിയാക്റ്ററിന്റെ റേഡിയേഷന് വികിരണ നിരീക്ഷണ സംവിധാനങ്ങള്‍ക്കു കുഴപ്പമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രദേശങ്ങളില്‍ നിന്നും അധികൃതര്‍ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: