തൃശൂര്‍ : സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും പരിധി നോക്കാതെ പന്ത്രണ്ടര ശതമാനം ബോണസ്സ് അനുവദിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടികെ പ്രതാപചന്ദ്രന് ആവശ്യപ്പെട്ടു. കേരള എന്‍ജിഒ സംഘിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്ഷന് പ്രായം അറുപത് വയസ്സായി ഉയര്‍ത്തുക, പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തി. വി.കെ.നമശിവന്, എന്‍.എ.അനില്‍കുമാര്‍, സി.രാജന്, സി.ജയകുമാര്‍, കെ.ആര്.ശശിധരന്, എം.എസ്.ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വി.എസ്.ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. എം.കെ.നരേന്ദ്രന് സ്വാഗതവും, കെ.എം.രാജീവ് നന്ദിയും പറഞ്ഞു. ധര്‍ണക്ക് സി.ശിവദാസ്, വി.ആര്.ഗംഗാധരന്, എം.രാമചന്ദ്രന്, ടി.സുഗുണന്, പ്രദീപ്കുമാര്‍, എന്‍.ശശിധരന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: